KeralaLatest

ശാസ്ത്ര ചെപ്പിൽ തുറക്കുന്നത് ഓൺലൈൻ പാഠഭാഗങ്ങൾ

“Manju”

പി.വി.എസ്

മലപ്പുറം :കോവിഡ് പശ്ചാത്തലത്തിൽ പാoഭാഗങ്ങൾ പഠിപ്പിക്കാനായി ഓൺലൈൻ ആപ്ലിക്കേഷനുമായി ശാസ്ത്രാധ്യാപക കൂട്ടായ്മ .’ശാസ്ത്ര ചെപ്പ്’ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ യുപി ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ,പ്രസന്റേഷൻ ,വർക്ക് ഷീറ്റുകൾ ,യൂണിറ്റ് ടെസ്റ്റുകൾ എന്നിവയ്‌ക്കൊപ്പം ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ ശാസ്ത്രമേളകളിൽ അവതരിപ്പിക്കാൻ കഴിയുന്ന വായുമർദ്ദം ,താപം ,ഊർജ്ജം ,പ്രകാശം ,ചലനം തുടങ്ങിയ ഒട്ടനവധി പരീക്ഷണങ്ങളും ആപ്പിലുണ്ട് .ശാസ്ത്ര പാർക്ക് സ്കൂളുകളിൽ ഒരുക്കാനാഗ്രഹിക്കുന്നവർക്കായി 125 ൽ പരം വീഡിയോകളും യുഎസ്എസ് ചോദ്യ ബാങ്കും ക്വിസ് മത്സരങ്ങൾക്കുള്ള ചോദ്യങ്ങളും ഉണ്ട് .ടെക് മലപ്പുറം എന്ന ശാസ്ത്രാധ്യാപക കൂട്ടായ്മ ഒരുക്കിയ ആപ്ലിക്കേഷൻ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ.ടി.പി കലാധരൻ ഓൺലൈനായി പ്രകാശനം ചെയ്തു .മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ.പി.കെ അബ്ദുൽ ഗഫൂൾ ,എസ് എസ് കെ ജില്ലാ കോഡിനേറ്റർ വേണുഗോപാലൻ എന്നിവർ ആശംസകൾ നൽകി .

Related Articles

Check Also
Close
Back to top button