KannurKeralaLatest

കൊവിഡ് ബാധിതർ സമൂഹത്തിൻ്റെ കണ്ണാടിയാണ് : കലക്ടർ 

“Manju”

പ്രജീഷ് വള്ള്യായി

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിൽ കണ്ടെത്തിയ പോസറ്റീവ് കേസ്സുകളിൽ കൂടുതലും വിദേശത്തു നിന്നോ അന്യ സംസ്ഥാനത്തു നിന്നോ വരുന്നവരാണ്.അതേ സമയം കഴിഞ്ഞ ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രതിരോധ പ്രവർത്തകരെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ചില കേസ്സുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

(ചില വിഭാഗത്തിൻ്റെ പേര് നേരത്തെ സൂചിപ്പിച്ചത് ഒരു സാമൂഹ്യ പിന്നോക്ക വിഭാഗ മെന്ന നിലയിൽ അവർക്കിടയിൽ രോഗം വരുന്നത് മറ്റു വിഭാഗങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തമായ സാമൂഹ്യ ബന്ധം അവർക്കിടയിൽ നിലനിൽക്കുന്നതുകൊണ്ടും രോഗവ്യാപനത്തിൻ്റെ കോണിൽ നിന്നു കൊണ്ടുമാണ്. പേരോ വ്യക്തിയെ തിരിച്ചറിയുന്ന മറ്റു സൂചനകളോ നൽകാത്തത് ശ്രദ്ധിച്ചു കാണുമല്ലോ അതിൽ വിവേചനമോ വിവേകരാഹിത്യ മോ കാണരുത്‌ എന്നപേക്ഷ.)

ആദ്യത്തെ 118 കേസ്സുകളിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യ പ്രവർത്തകർ ,പോലീസുകാർ, മത്സ്യ തൊഴിലാളികൾ, കസ്റ്റഡി പ്രതികൾ തുടങ്ങി നേരത്തേ ജില്ലയിൽ കാണാത്ത പുതിയ വിഭാഗങ്ങളിൽ രോഗം കണ്ടെത്തിയത് അല്പം Complacency എവിടെയോ കടന്നു കൂടുന്നു എന്നതിൻ്റെ ലക്ഷണമാണ്.

നിദാന്തമായ ജാഗ്രത നമുക്കേവർക്കും വേണം. നേരത്തെ സൂചിപ്പിച്ചതുപ്പോലെ മേൽ പറഞ്ഞ കേസ്സുകളിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിൽ ഒരു കാര്യം ബോധ്യപ്പെട്ടത് കോവിഡ് ബാധിതർ നമ്മുടെ സമൂഹത്തിൻ്റെ പ്രതിഫലനം തന്നെയാണ് .

സമൂഹത്തിൽ നിലനില്ക്കുന്ന കുറ്റവാസനകൾ, നിയമ ലംഘനപ്രവൃത്തികൾ, രാജ്യത്തെ നിയമങ്ങളോടുള്ള ബഹുമാനക്കുറവ് ഇല്ലാത്ത പ്രവൃത്തികൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് പകർച്ചവ്യാധി വന്നാൽ അതിൻ്റെ റൂട്ടുകളും അവിടേക്ക് തന്നെയെത്തുമല്ലോ.

അതു കൊണ്ട് എല്ലാ കാര്യങ്ങളും ഇവിടെ കുറിക്കുന്നില്ല നമ്മൾ ശരിയായ ഇടപ്പെടൽ നടത്തുന്നുണ്ട്‌ എന്നു മാത്രം കുറിക്കുന്നു. ഒറ്റപ്പെട്ട ചിലരുടെ ഉത്തരവാദിത്ത്വമില്ലാത്ത പ്രവൃത്തികൾ രോഗ പ്രതിരോധ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്.

I Bell the CAT അഥവാ “പൂച്ചക്ക് ഞാൻ മണികെട്ടും* എന്ന ഒരു പൊതു ജന പങ്കാളിത്ത പരിപാടിയെക്കുറിച്ച് കഴിഞ്ഞ ദിവസം ഈ പേജിൽ ചർച്ച ചെയ്തിരുന്നു.
ജനങ്ങൾക്കിടയിൽ അഞ്ച് ശീലങ്ങൾ ഉറപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ കാതൽ.

അഞ്ച് ശീലങ്ങൾ

1) കുറ്റമറ്റ ക്വാറൻ്റയിനും ശരിയായ റിവേഴ്സ് ക്വാറൻ്റയിനും
2) മാസ്ക് എൻ്റെ സ്വരക്ഷാ കവചം
3) ഏപ്പോഴും സുരക്ഷിത അകലം(6 അടി) പാലിക്കുക.
4) കൈ കഴുകൽ
5) പൊതുസ്ഥലത്ത് തുപ്പരുത്

ഈ സ്വഭാവങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമാക്കി തീർക്കുന്നതിൻ്റെ ഭാഗമായി മാർക്കറ്റുകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് തൊഴിലിടങ്ങൾ ,കൃഷിസ്ഥലങ്ങൾ, ആശുപത്രികൾ ,ആരാധനാലയങ്ങൾ, ബസ്സ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്, കളിസ്ഥലങ്ങൾ,മറ്റ് പൊതുയിടങ്ങൾ തുടങ്ങി മനുഷ്യർ കൂട്ടമായി വരാൻ സാദ്ധ്യത യുള്ളയിടങ്ങളിലെല്ലാം ഇവയുടെ ലംഘടനം നടപടികൾക്കു വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും ഇതു ബാധകമാക്കും.

സ്ഥാപന മേധാവികളും,വ്യാപാര സമൂഹമുൾപ്പെടെ എല്ലാവരേയും Liable ആക്കുന്ന (ഉദാ:കടകൾ പൂട്ടിക്കുന്ന) നടപടികളിലേക്ക് നീങ്ങും. വാഹനങ്ങൾ പിടിച്ചെടുക്കും. ഒരാളുടെ അച്ചടക്കമില്ലായ്മ മറ്റൊരാൾക്ക് ദുരിതമാകാൻ അനുവദിക്കില്ല.മീറ്റിങ്ങുകൾ, വിവാഹങ്ങൾ ,മരണാനന്തര ചടങ്ങുകൾ, എല്ലാം നിരീക്ഷിക്കും.

ജനപ്രതിനിധികളും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി നേതാക്കളും മത നേതാക്കളും അവരുടെ പിന്തുണ എല്ലാ ഘട്ടത്തിലും അറിയിച്ചിട്ടുണ്ട്. അവർ തുടർന്നും മാതൃക കാണിക്കും എന്നാണ് വിശ്വാസം.

ഈ അസാധാരണ സാഹചര്യങ്ങളിൽ സാധാരണ സാമൂഹിക, ഉൽപ്പാദന, സാമ്പത്തിക പ്രവർത്തനങ്ങളെ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു പുനർചിന്തക്ക് ഒരോ സാഹചര്യത്തിലും നാം ശ്രമിക്കേണ്ടതാണ്.

കേരളത്തിൻ്റെ ഔന്നത്യം ഒരിക്കൽ കൂടി ലോകം ശ്രദ്ധിക്കുന്ന ഈ സമയത്ത് അതിനപവാദമാകുന്ന കാര്യങ്ങൾ അനുവദിക്കാതിരിക്കുക നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

ഓരോരുത്തരുടേയും അഭിപ്രായങ്ങളും വിലയിരുത്തലുകളും ഇവിടെ കുറിക്കുക കൊവിഡിനോടൊപ്പം ജീവിക്കാനുള്ള കുറ്റമറ്റ ഒരു പ്രായോഗിക ജീവിത പദ്ധതി യുടെ തിരക്കഥ നാം ഒത്തൊരുമിച്ച് തയ്യാറാക്കേണ്ടതാണ് എന്നാണ് എൻ്റെ വിശ്വാസം.

 

Related Articles

Back to top button