InternationalLatest

മെ​ക്സി​ക്കോ​യി​ല്‍ കോവിഡ് മ​ര​ണം 8,000 ക​ട​ന്നു

“Manju”

 

സിന്ധുമോള്‍ ആര്‍

മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 ബാ​ധി​ച്ച്‌ മെ​ക്സി​ക്കോ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 8,000 ക​ട​ന്നു. ഇ​ന്ന് മാ​ത്രം 501 മ​ര​ണ​മാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 8,134 ആ​യി.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 10 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ളും മെ​ക്സി​ക്കോ​യി​ല്‍ മ​രി​ക്കു​ന്ന​ത് ക​ടു​ത്ത ആ​ശ​ങ്ക​യു​യ​ര്‍​ത്തു​ന്നു​ണ്ട്. 3,455 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 74,560 ആ​യി.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. 52,219 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. 378 പേ​ര്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

മെ​ക്സി​ക്കോ​യി​ല്‍ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കി​ന്റെ മൂ​ന്നി​ര​ട്ടി​യാ​ളു​ക​ള്‍ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ക​ണ​ക്കു​ക​ളി​ല്‍ വ​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

കോ​വി​ഡ് രോ​ഗ​വ്യാ​പ​നം തു​ട​രു​മ്പോ​ഴും ത​ല​സ്ഥാ​ന ന​ഗ​ര​യി​ല്‍ ഉ​ള്‍​പ്പ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും കു​റ​വാ​ണ്. ജൂ​ണ്‍ ആ​ദ്യം മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നീ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related Articles

Back to top button