KeralaLatest

പ്രവാസി ക്വാറന്റൈന്‍: സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതം- റവല്യൂഷണറി യൂത്ത്

“Manju”

 

വടകര: കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈയിന്‍ ചെലവുകള്‍ വഹിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹവും മനുഷ്യത്വരഹിതവുമാണെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു കോവിഡ് മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് മാസങ്ങളായി കാരുണ്യ പ്രവര്‍ത്തകരുടെ കനിവിനാല്‍ ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കായ പ്രവാസികളുടെ ദുരിത ജീവിതത്തിന്റെ കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുന്നത്. ജീവിതം നഷ്ടപ്പെട്ട് പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ന്ന് നാട്ടിലെത്തുന്ന പ്രവാസികളെ സംരക്ഷിക്കാനുള്ള മിനിമം മര്യാദപോലും കാണിക്കാത്ത കൊടും ക്രൂരതയാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേരളത്തിന്റെ സമ്പദ്ഘടനയെ ഇത്രയും കാലം താങ്ങി നിര്‍ത്തിയവരാണ് പ്രവാസികള്‍. ഓഖിയും പ്രളയവുമുണ്ടാക്കിയ ദുരിത നാളുകളിലെല്ലാം നമുക്ക് സാന്ത്വനമേകിയ പ്രവാസികളെ നിരാശപ്പെടുത്തുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാന്‍ തയ്യാറാകണം. ഈ മനുഷ്യത്വ വിരുദ്ധ നിലപാട് തിരുത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും റവല്യൂഷണറി യൂത്ത് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button