KeralaLatest

പാട്ടിൽ കവിതയുടെ ഇന്ദീവരങ്ങൾ വിരിയിച്ച ഓ എൻ വി

“Manju”

 

അനവദ്യസുന്ദരങ്ങളായ കവിതകള്‍ കൊണ്ടും അസുലഭസുരഭിലമായ ഗാനങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സിനെ തഴുകിയ കവി ആയിരുന്നു ഒ.എന്‍.വി കുറുപ്പ്. കാലത്തിനനുസരിച്ച്‌ സഞ്ചരിച്ച കവിതകളാണ്‌ അദ്ദേഹതിന്റേത്.രാജയ. അദ്ദെഹതിനു പദ്മഭൂഷൺ നൽകി 2010ൽ ഉന്നത സഹിത്യ പുരസ്കാമായ ജ്നാനപീഠവും അദ്ദേഹതെ തേടി വന്നു. ഇന്നു അദ്ദേഹത്തിന്റെ 90 ആം പിറന്നാളാണ്.

സമകാലിക മലയാള കവിതയുടെ നേതൃശബ്ദമാണ്‌ ഒഎന്‍വിയുടേതെന്നും മാനവിക വാദിയായിരിക്കുമ്പോഴും സോഷ്യലിസ്റ്റ്‌ നിലപാടുകളില്‍ ഒഎന്‍വി ഉറച്ചുനിന്നുവെന്നും ജ്ഞാനപീഠം സമിതി വിലയിരുത്തി.. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളക്കരയിലേക്ക് രാജ്യത്തെ പരമോന്നത സാഹിത്യ പുരക്സാരം വീണ്ടുമെത്തുന്നത്. ആദ്യ ജ്ഞാനപീഠ പുരസ്കാരം നേടിയ ജി ശങ്കരക്കുറുപ്പിനു ശേഷം ആദ്യമായാണ് മലയാള കവിത ജ്ഞാനപീഠം കൊണ്ട് ആദരിയ്ക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്

ഒരേസമയം കവിതയെയും സിനിമാഗാനങ്ങളെയും പരിപോഷിപ്പിക്കാൻ ഒ എൻ വിക്ക്‌ കഴിഞ്ഞു. പാട്ടുകളിൽ കവിതയുറ്റെ ഇന്ദീവരങ്ങൾ അദ്ദേഹം വിരിയിച്ചു.സമൂഹത്തെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം എഴുതി. ആരെയും പേടിക്കാതെ ധീരതയോടെയായിരുന്നു എഴുത്തുകൾ. വിമർശനങ്ങളെ ചിരിച്ചുകൊണ്ട്‌ നേരിട്ടു.പക്ഷെ ചില ദുർവാശികളും കടുംമ്പിടിത്തങ്ങളും ഉണ്ടായിരുന്നു. കുമാരസംഭവത്തിലെ പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട എന്ന ഒരു ഗാനം മതി ഒ എൻ വിയുറ്റെസവ്യസാചിത്വവും കല്പനാചാരുതയും ജ്ഞാവ വിശാരദത്വവും മനസ്സിലക്കാൻ.

ഒ എൻ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മെയ് 27 നു കൊല്ലം ജില്ലയിലെ ചവറയിലാണ് ഒറ്റപ്ലാക്കിൽ നമ്പ്യാടിക്കൽ നീലകണ്ഠൻ വേലുക്കുറുപ്പെന്ന ഒ എൻവിക്കുറുപ്പിന്റെ ജനനം. മലയാളം ബിരുദാനന്തര ബിരുദ ധാരിയായ അദ്ദേഹം പ്രൊഫസ്സറും ഗവണ്മെന്റ് കൊളീജിയറ്റ് എഡ്യൂക്കേഷന്റെ മലയാള ബിരുദാനന്തര വിഭാഗത്തിന്റെ തലവനുമായി ഔദ്യോഗിക മേഖലയില്‍ നിന്നും വിരമിച്ചു..

21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒ എന്‍ വി ക്കു നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1972 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,1982 ലെ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്,1982 ലെ വയലാര്‍ അവാര്‍ഡ്,1989 ലെ ആശാന്‍ പ്രൈസ് എന്നിവ ഇതില്‍ ഉല്‍പ്പെടുന്നു. കാലം മാറുന്നു എന്ന ചിത്രത്തിലെ ആ മലര്‍പൊയ്കയില്‍ എന്ന ഗാനവുമായി 1955 ല്‍ ചലച്ചിത്ര ഗാന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിനു 16 തവണ ഗാനരചനക്കുള്ള സംസ്ഥാന പുരസ്കാരവും 1989 ല്‍ ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. 1998 ല്‍ പത്മശ്രീ ലഭിച്ചു.

ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടത് ഒ എന്‍ വി യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അവരുടെ കൂട്ടുകെട്ടില്‍ പൊന്നരിവാളമ്പിലിയിൽ, മാരിവില്ലിന്‍, അമ്പിളി അമ്മാവാ, മാണിക്യവീണയുമായെന്‍, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നിങ്ങനെ നൂറു കണക്കിനു ഗാനങ്ങള്‍ പൂവായി വിരിഞ്ഞു. വളരെ ലളിതവും, മനോഹരവുമായ പദങ്ങള്‍ കൊണ്ട് അര്‍ത്ഥസമ്പുഷ്ടമായി എഴുതപ്പെട്ട കവിതകളില്‍ കൂടി, മനോഹരമായ അനേകം ഗാനങ്ങളില്‍ കൂടി ഒ എന്‍ വി കുറുപ്പ് തന്റെ ഗാനസപര്യ ഏകദേശം 60 വർഷക്കാലം തുടർന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഫെബ്രുവരി 13, 2016ൽ തന്റെ 84ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.

സന്ധ്യേ കണ്ണീരിതെന്തേ എന്ന് ചോദിക്കുന്ന കവിയോട് പ്രകൃതി മറുപടി പറയാതിരിക്കുന്നതെങ്ങനെ? മലയാള സിനിമാലോകം അതുവരെ ശീലിച്ച ഭാവനാലോകത്തിനപ്പുറത്തും പുതിയ ഭാവുകത്വം സൃഷ്ടിച്ച കവിയായിരുന്നു ഒ എന്‍ വി. സാഗരമേ ശാന്തമാക നീയെന്ന് പറയുന്നത് പ്രണയപൂര്‍വമുള്ള ഒരഭ്യര്‍ത്ഥനയായിരുന്നു. മറ്റാരെഴുതിയാലും അത് ഒരു ആജ്ഞാഭാവത്തിലെത്തി അസംബന്ധമാകുകയും ചെയ്യുമായിരുന്നു. മാടപ്രാവേ വാ… എന്ന് ലളിതമാകുന്നത്രയും ലളിതമായ ഭാഷയില്‍ മലയാളി മനസിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു കവി.

ഉള്ക്കടലിലെ ‘ശരദിന്ദുമലര്‍ദീപങ്ങളും ‘കൃഷ്ണതുളസിക്കതിരുകളും നഷ്ടവസന്തവുമെല്ലാം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് ആഘോഷിച്ചു. പ്രണയവും വിരഹവും നൊമ്പരവുമെല്ലാം ഇഴചേര്‍ന്ന ഗാനലോകത്തില്‍ ഹാസ്യത്തിനും ഒ എന്‍ വി പ്രാധാന്യം നല്‍കിയിരുന്നു. തക്കിടിമുണ്ടന്‍ താറാവേ തന്നെ ഏറ്റവും നല്ല ഉദാഹരണം. യേശുദാസായിരുന്നു ആ ഗാനത്തിന് ഈണമിട്ടത്.

കൂടെവിടെ എന്ന ചിത്രത്തില്‍ ജോണ്‍സണ്‍ മാഷിട്ട ഒരു ഈണത്തോട് കലഹിച്ച് പോകാനൊരുങ്ങിയതാണ് ഒ എന്‍ വി. ജോണ്‍സന്‍റെയും പത്മരാജന്‍റെയും സ്നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് പിന്നീട് അത് എഴുതിനല്‍കിയത്. അത് എവര്‍ഗ്രീന്‍ ഹിറ്റായ ‘ആടിവാ കാറ്റേ…’ ആയിരുന്നു. സമാനമായ സംഭവം ഔസേപ്പച്ചതും ഉണ്ടായി. കാതോടുകാതോരത്തിനായി ഇട്ട ഈണത്തിന് അനുസരിച്ച് തനിക്ക് പാട്ടുണ്ടാക്കാനാവില്ലെന്ന് ശാഠ്യം പിടിച്ചു കവി. ഒടുവില്‍ ഔസേപ്പച്ചനും ഭരതനും സ്നേഹപൂര്‍വം ശാന്തനാക്കിയപ്പോള്‍ ലഭിച്ചത് ‘നീ എന്‍ സര്‍ഗസൌന്ദര്യമേ…’

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ എന്‍ വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യമാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍‌പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ശാര്‍ങ്‌ഗ പക്ഷികള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ എന്‍ വി മലയാളത്തിനു സമ്മാനിച്ചു..

ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടത് ഒ എന്‍ വി യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അവരുടെ കൂട്ടുകെട്ടില്‍ പൊന്നരിവാളമ്പിലിയിൽ, മാരിവില്ലിന്‍, അമ്പിളി അമ്മാവാ, മാണിക്യവീണയുമായെന്‍, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നിങ്ങനെ നൂറു കണക്കിനു ഗാനങ്ങള്‍ പൂവായി വിരിഞ്ഞു. വളരെ ലളിതവും, മനോഹരവുമായ പദങ്ങള്‍ കൊണ്ട് അര്‍ത്ഥസമ്പുഷ്ടമായി എഴുതപ്പെട്ട കവിതകളില്‍ കൂടി, മനോഹരമായ അനേകം ഗാനങ്ങളില്‍ കൂടി ഒ എന്‍ വി കുറുപ്പ് തന്റെ ഗാനസപര്യ ഏകദേശം 60 വർഷക്കാലം തുടർന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഫെബ്രുവരി 13, 2016ൽ തന്റെ 84ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്.

. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു

Related Articles

Back to top button