KeralaLatest

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് വാഹന സൗകര്യമേർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്

“Manju”

എം.കെ. പുരുഷോത്തമൻ

ബത്തേരി: കോവിഡ് – 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ ചെക്ക് പോസ്റ്റ് പരിശോധന കേന്ദ്രത്തിൽ എത്തുന്ന സ്വന്തമായി വാഹനമില്ലാത്തവർക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ സഹായം. കർണ്ണാടക അതിർത്തിയിലെ മൂലഹള ചെക്ക് പോസ്റ്റിൽ എത്തുന്നവരെ സംസ്ഥാന കോവിഡ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് എത്തിക്കുന്നതിന് ജീപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് 9 തുറന്ന ജീപ്പുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് ഡ്രൈവർക്ക് പ്രത്യേക കാബിൻ വേർതിരിച്ച് നൽകുകയും സാനിറ്റൈസർ , മാസ്ക് എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട് .

ഫെസിലിറ്റേഷൻ സെന്ററിൽ നിരീക്ഷണത്തിന് ശേഷം വീടുകളിൽ നിരീക്ഷണത്തിലിരിക്കുവാൻ നിർദ്ദേശിക്കുന്നവരെ വീടുകളിലെത്തിക്കുവാൻ ടാക്സി വാഹനങ്ങളും ലഭ്യമാണ് സർക്കാർ നിശ്ചയിച്ച വാടകയിലൂടെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഇത് വഴി കഴിയുന്നു.

രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ് വാഹന സൗകര്യം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഗൂഗിൾ ഫോo ഉപയോഗപ്പെടുത്തി മൊബൈൽ സംവിധാനം ഒരുക്കിയിട്ടുണ്ട് 1500 സി സി ക്ക് താഴെയുള്ള ഇൻഡിക്ക, എത്തിയോസ്, സ്വിഫ്റ്റ് എന്നിവക്ക് കിലോമീറ്ററിന് 15 രൂപയും ബൊലേറാ , സ്കോർപിയോ , ടവേര എന്നിവക്ക് കിലോമീറ്ററിന് 17 രൂപയുമാണ് സർക്കാർ നിശ്ചയിച്ച നിരക്ക് യാത്രാ സൗകര്യം സംബന്ധിച്ച അന്വേഷണങ്ങൾക്കും പരാതികൾക്കും 8281786075 എന്ന നമ്പറിലോ [email protected],. [email protected] എന്നീ ഇമെയിൽ വിലാസത്തിലോ ബന്ധപെട്ടാവുന്നതാണ്

 

Related Articles

Back to top button