KeralaLatest

ഇ. പി. ജയരാജന്‍ സപ്തതിയുടെ നിറവിൽ

“Manju”

 

ആര്‍. ഗുരുദാസ്

കേരള വ്യവസായ, കായിക വകുപ്പു മന്ത്രിയും സിപിഐ(എം)കേന്ദ്ര കമ്മറ്റി അംഗവുമായ ഇ.പി. ജയരാജന് ഇന്ന് എഴുപതാം പിറന്നാൾ.

1950 മെയ് 28 നു ബി. എം. കൃഷ്ണൻ നമ്പ്യാരുടെയും ഇ. പി. പാർവ്വതിയമ്മയുടെയും മകനായി കണ്ണൂർ ജില്ലയിൽ ഇരിണാവിൽ ജനിച്ചു. എസ്. എഫ്. ഐ. യിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് സജീവമായ അദ്ദേഹം യുവജന സംഘടനയായ ഡി.വൈ.എഫ്. ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായി.

ദീർഘകാലം സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളൂം വഹിച്ചിട്ടുണ്ട്.

1997-ൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2011-ലും 2016-ലും മട്ടന്നൂരിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുമന്ത്രിയായി തുടരുന്നു.

Related Articles

Back to top button