ArticleBlogLatest

ഇന്നു ആർത്തവ ശുചിത്വ ദിനം

“Manju”

 

ആർത്തവ ശുചിത്വദിനം ( എം എച്ച് ദിനം) മേയ് 28ന് നടത്തുന്ന വാർഷിക ബോധവൽക്കരണ ദിനമാണ്. സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും സ്ത്രീകളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ത്തവ ശുചിത്വ ദിനം ആചരിക്കുന്നത്.

ആർത്തവ ശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല . ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണം, അതുമായി ബന്ധപ്പെട്ട മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വം ദിനം ആചരിക്കുന്നത് .രജസ്വലകളുടെ അയിത്തം നീക്കാനും സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ശരിയായ ആർത്തവ ചക്രത്തിന്റേയും ശുചിത്വ നിർവഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കുവാനും വേണ്ടിയുള്ളതാണ് ഈ ദിനാചരണം. 2014-ൽ ജർമ്മനിയിലെ സർക്കാരിതര സംഘടന വാഷ് യുണൈറ്റഡ് ആണ് ഇത് തുടങ്ങിയത് .ലോകമെമ്പാടുമുള്ള 270-ൽ പരം സഹായികളുടെ കൈത്താങ്ങുണ്ട് ഈ ബോധവത്ക്കരണ പരിപാടിക്ക്.

ഈ ദിനം പൂർണ്ണത നേടുന്നത് ലോക കൈ കഴുകൽ ദിനവും, ലോക ശുചിമുറി ദിനവും ചേരുമ്പോഴാണ്. ആചരണത്തിനു തിരഞ്ഞെടുത്തത് ഒരു സ്ത്രീയുടെ ശരാശരി മാസമുറ 5 ദിവസം തുടരുന്നതും, 28 ദിവസം കൂടുമ്പോൾ ആവർത്തിക്കുന്നതും ആയതുകൊണ്ടാണ്.

കൂടുതൽ കേട്ടറിവുകൾ ഇല്ലാത്ത ഒരു രോഗമാണ് വോൺ വില്ലിബ്രാൻഡ് രോഗം. എന്നാൽ ഇത് സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യം നിറഞ്ഞതാണ്. രക്തം കട്ടപി‌ടിക്കുന്നതിന് വില്ലിബ്രാൻഡ് എന്ഫാക്റ്റർ വളരെ അത്യാവശ്യമുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ അഭാവമാണ് ഇത്തരം അവസ്ഥകൾ സ്ത്രീകളിൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. ആർത്തവ സമയത്ത് അമിത രക്തസ്രാവമോ അല്ലെങ്കിൽ കൂടുതൽ ദിവസങ്ങള്‍ നീണ്ട് നിൽക്കുന്ന ആര്‍ത്തവമോ ആയിരിക്കും ഉണ്ടാവുന്നത്.

ആർത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആർത്തവ ദിനങ്ങളിൽ പ്രത്യേകമായി ഒരു അടിവസ്ത്രം അധികം കരുതുക. കറ പുരണ്ട അടിവസ്ത്രം തന്നെ അധികം നേരേ ധരിക്കുന്നത് നല്ലതല്ല.

4-5 മണിക്കൂറുകൾ കൂടുമ്പോൾ പാഡ് മാറ്റുക. ആർത്തവ രക്തം ശരീരത്തിന് പുറത്ത് വന്ന് കഴിഞ്ഞാൽ അതിന്റെ തീക്ഷ്ണത കൂടും.. ഇത് ബുദ്ധിമുട്ടുണ്ടാക്കുകയും അണുബാധ അടക്കമുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പാഡുകൾ അധികനേരം ഉപയോഗിക്കാതിരിക്കുക,

ആർത്തവ ദിനങ്ങളിൽ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഓരോ തവണ ടോയ്ലറ്റിൽ പോകുമ്പോഴും വൃത്തിയായി കഴുകുക. സാനിറ്ററി നാപ്കിനുകളുടെ നിർമ്മാർജ്ജനവും ഒരു പ്രധാന പ്രശ്നാണ്. ഉപയോഗിച്ച പാഡുകൾ നന്നായി പൊതിഞ്ഞ് വേണം ഉപേക്ഷിക്കാൻ.

ആർത്തവ ദിനങ്ങളിൽ പാഡും ടാംപൂണുമൊക്കെ ഒരുമിച്ച് ഉപയോഗിക്കുന്ന പ്രവണത ചിലർക്കുണ്ട്. ഇത് ശരിയല്ല

എല്ലാം ഒരുമിച്ച് ഉപയോഗിക്കുന്നത് അലർജി, അണുബാധ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും.

ആര്‍ത്തവ ദിനത്തില്‍ പല വിധത്തിലുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും സ്ത്രീകള്‍ തേടുന്നുണ്ട്.

ആര്‍ത്തവ കാലത്ത് പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച് സ്ത്രീകളില്‍ അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വയറു വേദന, തലകറക്കം, രക്തസ്രാവം, ഛര്‍ദ്ദി, തലവേദന തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ആ സമയത്ത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.

എന്നാല്‍ ഇത്തരം അസ്വസ്ഥതകളില്‍ നിന്ന് പുറത്ത് കടക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് യോഗ. യോഗയുടെ അത്ഭുതഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. ഇത് ഡിപ്രഷന്‍, വേദന, മാനസിക പിരുമുറുക്കങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ ചെയ്യാവുന്നതാണ്. എന്നാല്‍ ആര്‍ത്തവ ദിനത്തില്‍ ചെയ്യാന്‍ പാടുള്ളതും ചെയ്യാന്‍ പാടില്ലാത്തതും ആയ ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ആര്‍ത്തവ കാലത്ത് ചെയ്യേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട് ബലാസന ആര്‍ത്തവ കാലത്ത് ചെയ്യാവുന്ന യോഗാസനമാണ്. അതിന് വേണ്ടി ഉപ്പൂറ്റിയില്‍ കയറിയിരുന്ന് കൈകള്‍ മുന്നോട്ട് നീട്ടുകയോ കൈകള്‍ പതിയേ പുറകില്‍ ഉപ്പൂറ്റിയിൽ തൊടുകയോ ചെയ്യുക.

ദണ്ഡാസനം ചെയ്യുന്നതും ആര്‍ത്തവ കാലത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന്നല്ലതാണ്. സമ്മര്‍ദ്ദം അകറ്റുന്നതിനും, നടുവിന്റെ പേശികളും വയറും ശക്തിപ്പെടുത്തുന്നതിനും ഇതു സഹായിക്കും. ഇത് ആസ്ത്മ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കും.

സന്തുലനാസന പുഷ് അപ്പ് ചെയ്യുന്നത് പോലെയുള്ള യോഗാസനം ആണ് . അതിന് വേണ്ടി പുഷ് അപ് ചെയ്യുന്ന തരത്തില്‍ ചെയ്യുക.ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കത്തിന് പരിഹാരം കാണുന്നതിനും ആയാസം ലഭിക്കുന്നതിനും സഹായിക്കും.

പശ്ചിമോത്താനാസനം ചെയ്യുന്നതും ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

Related Articles

Back to top button