KeralaLatest

അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു, അടിയന്തര നടപടി വേണമെന്ന കത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

“Manju”

 

സിന്ധുമോള്‍ ആര്‍

കൊച്ചി: അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നെന്നും അടിയന്തര നടപടി വേണമെന്നുമുള്ള കത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിനെ തുടര്‍ന്നാണ് കോടതി കേസെടുത്തത്. കേസ് കോടതി ഇന്ന് പരിഗണിക്കും.

കാലവര്‍ഷത്തിന് മുന്‍പേ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നുവെന്നും മുന്‍കരുതല്‍ സ്വീകരിച്ചില്ലങ്കില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ അപകട സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. 2018ലെ പ്രളയം അണക്കെട്ടുകള്‍ യഥാസമയം തുറക്കാതിരുന്നതു കൊണ്ട് ഉണ്ടായതാണന്ന ആക്ഷേപമുണ്ടെന്നും യഥാസമയം നടപടി ഉണ്ടായില്ലെങ്കില്‍ സ്ഥിതി ആശങ്കാജനകമാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുന്‍കരുതല്‍ എടുത്തതായി വൈദ്യുതി ബോര്‍ഡ് കോടതിയെ അറിയിക്കും. അണക്കെട്ടുകളിലെ നിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അവലോകന യോഗങ്ങള്‍ ചേരുന്നുണ്ടെന്നും അതു തുടരുമെന്നും കെഎസ്‌ഇബി വ്യക്തമാക്കും. സര്‍ക്കാരും സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കും.

Related Articles

Back to top button