KeralaLatest

ആലപ്പുഴ ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കോവിഡ‍്

“Manju”

അഖിൽ ജെ എൽ

ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കോവിഡ‍് സ്ഥിരീകരിച്ചു. മെയ് 26ന് കുവൈത്ത് – കൊച്ചി വിമാനത്തിൽ കൊച്ചിയിലെത്തിയ യുവതിക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ കോവിഡ‍് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മാവേലിക്കര താലൂക്ക് സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ മൂവാറ്റുപുഴ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 36 ആയി. കോവി ഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ 31 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച 36 പേരിൽ ഏഴ് പേര്‍ രോഗവിമുക്തരായി. നിലവില്‍ 29 ജില്ലക്കാര്‍ ചികിത്സയിലുണ്ട്.

Related Articles

Back to top button