KeralaLatest

ഇന്ന് ലോക ഉദര ആരോഗ്യ ദിനം

“Manju”

 

ടി ശശിമോഹൻ

ഉദര നിമിത്തം ബഹുകൃതവേഷം എന്ന് ശങ്കരാചാര്യർ പറഞ്ഞിട്ടുണ്ട്, എല്ലാം ഒരു ചാണ് വയറിനു വേണ്ടിയാണ്. എന്നാൽ വയർ ശരിയല്ലെങ്കിലോ ? ആകെ കുഴഞ്ഞത് തന്നെ .ഉദരമാണ് എല്ലാരോഗങ്ങൾക്കും നിദാനം. നിങ്ങൾ എന്ത് കഴിക്കുന്നു അതാണ് നിങ്ങളുടെ സ്വഭാവവും ജീവിതവും നിർണ്ണയിക്കുക എന്ന് നമ്മുടെ അനുഭവ പാഠം .അപ്പോൾ വയറിന്റെ ആരോഗ്യം സംരക്ഷിച്ചെ പറ്റൂ.

മെയ് 29 നു ലോക ഡയജെസ്റ്റീവ് ഹെൽത് ഡേ ആചരിക്കുന്നു. ഇതിനെ ഉദര ആരോഗ്യദിനം എന്ന് വിളിക്കാമെന്ന് തോന്നുന്നു . ദഹന ആരോഗ്യ ദിനം എന്നും പറയാം .ലോക ഗാസ്ട്രോ എന്ററോളജി ഓർഗനൈസേഷന്റെ 45 ആം വാര്ഷികത്തിൽ 2004ൽ ആണ് ഈ ദിനാചരണം തുടങ്ങിയത്.എല്ലാവർഷവും ഒരു തീമിനെ ആസ്പദമാക്കിയാണ് ദിനാചരണം നടക്കുക.ഇക്കുറി കുടലിലെ മൈക്രോബിയോണുകളെ കുറിച്ചാണ് ഗാസ്ട്രോഎന്ററോളജി ഡോക്ടർമാർ ചർച്ച ചെയ്യുക ഉദരനിമിത്തം പലവിധ രോഗം എന്ന നിലയില്‍ ഉദരരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരമ്പരാഗത ജീവിതരീതിയും ഭക്ഷണവുമൊക്കെ ഒട്ടേറെ മാറി. അതിന് നമ്മള്‍ കൊടുക്കേണ്ടി വരുന്ന വിലയാണ് ഇത്തരം രോഗങ്ങള്‍.

ആധുനിക വൈദ്യഭാഷയില്‍ ഉദരമെന്ന് വിളിക്കുന്നത് പ്രധാനമായി വായമുതല്‍ മലദ്വാരം വരെ ഭക്ഷണം സഞ്ചരിക്കുന്ന പചനവ്യൂഹത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളും ചേര്‍ന്നതിനെയാണ്. അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളൊക്കെ വിശാലമായ ഈ വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവയെയൊക്കെ ബാധിക്കുന്ന രോഗങ്ങളെല്ലാം ഉദരരോഗങ്ങളെന്ന വലിയ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

ആമാശയ, കുടല്‍ വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ രണ്ടുവിധമുണ്ട്. ഉദര, കുടല്‍ രോഗങ്ങളും ഉദര കുടല്‍ പ്രവര്‍ത്തന തകരാറുകളുമാണ്(ഫങ്ഷനല്‍ ഡിസോഡര്‍) അവ. മിക്കവാറും ആശുപത്രികളിലത്തെുന്ന അധിക ഉദരപ്രശ്നങ്ങളും ഫങ്ഷനല്‍ ഡിസോഡറുകളാണ്. പൊതുവെ ആളുകള്‍ ഉപയോഗിക്കുന്ന വായ്മൊഴിയിലുള്‍പ്പെടുന്ന ‘അസിഡിറ്റി’, ‘ഗ്യാസ്’, മലബന്ധം, ഐ.ബി. എസ്., ജി. ഇ. ആര്‍. ഡി എന്നിവയൊക്കെ ഉദര, കുടല്‍ വ്യവസ്ഥയുടെ പ്രവര്‍ത്തന തകരാറുകളാണ്. ഫങ്ഷനല്‍ ഡിസോഡറുകളും ഉദരരോഗങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. വെയിലുകൊള്ളുമ്പോഴും ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും തലവേദന ഉണ്ടാകാം. അതുപോലെ മസ്തിഷ്കത്തിലെ ട്യൂമറിന്‍െറ ലക്ഷണമായും തലവേദന അനുഭവപ്പെടാം. വെയിലുകൊള്ളുമ്പോള്‍ തലവേദനയുണ്ടാകുന്നത് പോലെയുള്ള പ്രശ്നങ്ങളാണ് ഫങ്ഷനല്‍ ഡിസോഡറുകള്‍. അവ രോഗമല്ല. സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പ്രവര്‍ത്തന തകരാറുകളാണ്. എന്നാല്‍, ബ്രെയിന്‍ ട്യൂമര്‍ മൂലമുണ്ടാകുന്ന തലവേദന രോഗ ലക്ഷണമാണ്. ഘടനാപരമായ പ്രശ്നങ്ങളോ രോഗങ്ങളോ ഇല്ലാതെയുണ്ടാകുന്ന ലക്ഷണങ്ങളാണ് ഫങ്ഷനല്‍ ഡിസോഡറുകള്‍.ഡോക്ടറുടെയടുത്തത്തെുന്ന ഉദരപ്രശ്നങ്ങളില്‍ കുറഞ്ഞത് 60 ശതമാനവും ഇത്തരം പ്രവര്‍ത്തന തകരാറുകളാണ്.‘അസിഡിറ്റി’, മലബന്ധം, ഐ.ബി. എസ്., ജി. ഇ. ആര്‍. ഡി. എന്നിവയെല്ലാം വ്യാപകമായി കാണപ്പെടുന്ന പ്രവര്‍ത്തന തകരാറുകളാണ്. എന്‍ഡോസ്കോപ്പി, എക്സ് റേ, രക്തപരിശോധന എന്നിവയിലൊന്നിലും ഇത്തരം പ്രശ്നങ്ങളില്‍ അസ്വാഭാവികത കാണാനാവില്ല. ലക്ഷണങ്ങള്‍ വഴിയാണ് രോഗനിര്‍ണയം.

ജീവിതശൈലി പരിഷ്കരിച്ച് പ്രതിരോധിക്കാം

ആരോഗ്യകരമായ ഭക്ഷണ, ജീവിത രീതികള്‍ ശീലിച്ചാല്‍ ഒട്ടുമിക്ക ഉദരപ്രശ്നങ്ങളും പ്രതിരോധിക്കാനാവും. അതിന് സഹായകരമായ ചില നിര്‍ദേശങ്ങള്‍ ഇതാ:
ഭക്ഷണം കഴിക്കുന്നതിന് ശരിയായ സമയക്രമം പാലിക്കുക.
പുകവലി, മദ്യാപനം ഉപേക്ഷിക്കുക
പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
ഭക്ഷണം ശരിയായി വേവിച്ചും ചവച്ചരച്ചും കഴിക്കുക.
ഭക്ഷണം കഴിക്കുന്നതിനിടെ ഇടക്കിടെ വെള്ളം കുടിക്കാതിരിക്കുക.
ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വ്യായാമം പതിവാക്കുക.
വയറ് നിറയെ ഭക്ഷണം കഴിക്കാതിരിക്കുക.
എണ്ണയും കൊഴുപ്പും മസാലയും കൂടിയ ഭക്ഷണം ഒഴിവാക്കുക.
ആഹാരം കഴിച്ച ഉടനെ കിടക്കാതിരിക്കുക.
മാനസിക പിരിമുറുക്കം കുറക്കുക.
സമയത്ത് ഭക്ഷണം കഴിക്കണം.
ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക.
രോഗം വന്നാല്‍ വൈദ്യോപദേശം തേടുക. സ്വയം ചികിത്സയ്ക്ക് മുതിരരുത്.

Related Articles

Back to top button