KeralaLatest

പെരിങ്ങത്തൂർ പാലം അടച്ചു

“Manju”

ഹര്‍ഷദ് ലാല്‍ തലശ്ശേരി

പെരിങ്ങത്തൂർ പാലം വഴി പോകുന്നവർ ശ്രദ്ധിക്കുക. നാദാപുരം പോലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ എമർജൻസി വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. അനാവശ്യമായി ഈ പാത വഴി യാത്ര അനുവദിക്കില്ല എന്ന് നാദാപുരം പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തൂണേരി വെള്ളൂരിൽ കൊറോണ പോസിറ്റീവ് ആയ മത്സ്യ വ്യാപാരിയുടെ സമ്പർക്കം ഉണ്ടായിരുന്നതിനാൽ നാദാപുരം മേഖലയിൽ സമൂഹ വ്യാപനത്തിന്ന് സാധ്യത ഉള്ളത് കൊണ്ടാണ് പാലം അടയ്‌ക്കേണ്ടി വന്നതെന്നും അറിയിച്ചു.

 

Related Articles

Back to top button