KeralaLatest

ഡോ. എം. കെ. അജയകുമാറിന് യാത്രയയപ്പ് നല്‍കി

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം കെ അജയകുമാറിന് സഹപ്രവര്‍ത്തകരുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്. മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയപ്പ് ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി മുഖ്യാതിഥിയായി. ജോയിന്‍റ് ഡി എം ഇ ഡോതോമസ് മാത്യു, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ കെ അജയകുമാര്‍, ഫോറന്‍സിക് വിഭാഗം മേധാവി ഡോ കെ ശശികല, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരികുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

പ്രമുഖ പീഡിയാട്രിക് സര്‍ജനായ ഡോ എം കെ അജയകുമാര്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സ്പെഷ്യല്‍ ഓഫീസറുമായിരുന്നു. 36 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. വിരമിക്കുന്ന മറ്റ് ജീവനക്കാരായ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അജിത്കുമാര്‍, കാഷ്യര്‍ സലിം, ഡ്രൈവര്‍ നസിമുദീൻ എന്നിവര്‍ക്കും യാത്രയയപ്പ് നല്‍കി.

എസ് എ ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ വരദരാജന്‍ ഡോ. എം കെ അജയകുമാറിന് മെമന്‍റോ സമ്മാനിച്ചു. എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ സി നര്‍മ്മല, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയിലെ മറ്റു ഭരണസമിതി അംഗങ്ങളായ എസ് എസ് രാജലാല്‍, എം ജെ നിസാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുഭാഷ് എന്നിവര്‍ സംസാരിച്ചു. നിലവില്‍ സൊസൈറ്റിയുടെ ചെയര്‍മാനായ ഡോ എം കെ അജയകുമാര്‍ ഇന്‍ ഹൗസ് ഡ്രഗ്ബാങ്കിന്‍റെ ആദ്യകാല മെഡിക്കല്‍ ഓഫീസറുമായിരുന്നു.

 

Related Articles

Back to top button