KeralaPathanamthitta

പത്തനംതിട്ട ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പോലീസ് സഹായം തേടാം.ഡി സി ആർ സി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു.

“Manju”

അജിത് ജി. പിള്ള.

പത്തനംതിട്ട: വീടുകളിലും മറ്റും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന എല്ലാത്തരം അതിക്രമങ്ങളും തടയുന്നതിന് പ്രഖ്യാപിക്കപ്പെട്ട ഡൊമസ്റ്റിക് കോണ്‍ഫ്‌ലിക്റ്റ് റെസൊലുഷന്‍ സെന്റര്‍ (ഡി.സി.ആര്‍.സി) പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിന്റെ ഭാഗമായി വനിതാ സെല്‍ കേന്ദ്രീകരിച്ചു ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വനിതാസെല്‍ ഇന്‍സ്പെക്ടർ ആണ് ചീഫ് കോര്‍ഡിനേറ്റർ.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി വീടുകളിലും മറ്റും ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുകയാണു സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തി പോലീസ് സഹായം തേടാം. ഇതിനു വാട്‌സ്ആപ്പ് സൗകര്യമുള്ള +919497987057 എന്ന നമ്പറിലേക്കോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം.

Related Articles

Back to top button