KeralaLatest

പ്രായമായരും അസുഖമുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര ഒഴിവാക്കണം: റെയിൽവേ

“Manju”

 

ന്യൂഡൽഹി• പ്രായമായവരും അസുഖമുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര കഴിയുന്നത്ര ഒഴിവാക്കണമെന്ന് റെയിൽവേയുടെ അഭ്യർഥന. അത്യാവശ്യമല്ലെങ്കിൽ ഇത്തരക്കാർ യാത്ര ചെയ്യരുതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് പറഞ്ഞു. മന്ത്രി പീയൂഷ് ഗോയലും ഇക്കാര്യം ട്വീറ്റ് ചെയ്തു.

ശ്രമിക് ട്രെയിനുകളിൽ 48 മണിക്കൂറിനുള്ളിൽ 9 പേർ മരിച്ച സാഹചര്യത്തിലാണ് റെയിൽവേയുടെ അഭ്യർഥന. ട്രെയിനുകളിൽ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്ന് യാദവ് പറഞ്ഞു. ഇതുവരെ 3840 ട്രെയിനുകളിലായി 52 ലക്ഷം പേരെയാണ് എത്തിച്ചത്. ഇതിൽ വെറും 3% ട്രെയിനുകളിലാണ് ഭക്ഷണവിതരണത്തിൽ ചില തടസ്സങ്ങളുണ്ടായത്. സംസ്ഥാനങ്ങൾ ശ്രമിക് ട്രെയിനുകൾ ആവശ്യപ്പെടുന്നത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 449 ട്രെയിനുകൾക്കു മാത്രമാണ് ആവശ്യമുള്ളത്.

Related Articles

Back to top button