KeralaLatest

അഴിയൂരിൽ ക്വാറൻറീനിൽ കഴിഞ്ഞയാൾ കുഴഞ്ഞു വീണ് മരിച്ചു

“Manju”

 

വടകര : അഴിയൂർ അത്താണിക്കൽ സ്കൂളിന് സമീപം അൽതാജിൽ ഹാഷിം (62) കുഴഞ്ഞുവീണ് മരിച്ചു .ഹാഷിം ഷാർജയിൽ മക്കളുടെയടുത്ത് ഭാര്യയോടൊപ്പം പോയി 17-ന് കോഴിക്കോട്ട് തിരിച്ചെത്തി ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്നു. 27-ന് വീട്ടിൽ എത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കുഴഞ്ഞുവീണ് തലശ്ശേരി ആശുപത്രിയിൽ പോകും വഴിയാണ് മരണം. തലശ്ശേരി ഗവ. ആശുപത്രിയിൽനിന്ന്‌ സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചു. മൃതദേഹം മോർച്ചറിയിൽ. മക്കൾ: ഷബീർ, ഡോ. ഷാജു, ഷബ്ജിന. മരുമക്കൾ: ഫെബിന, ഡോ. ഷംനി, ഷബീൻ. ഭാര്യ: കായക്കൽ റംല.

Related Articles

Back to top button