KannurKeralaLatest

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ ഫലം നെഗറ്റീവ്

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് അഴിയൂര്‍ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരന്റെ പരിശോധനാഫലമാണ് നെഗറ്റീവായത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

ആദ്യം മാഹി ആശുപത്രിയിലും തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം മറച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം ആരോഗ്യവകുപ്പും അറിഞ്ഞിട്ടില്ല. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Related Articles

Back to top button