IndiaLatest

ദേശീയ ഗവേഷണ ലാബുകളിലും സര്‍വകലാശാലകളിലും കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും

“Manju”

ബിന്ദുലാല്‍ ഇ.ആര്‍. തൃശ്ശൂര്‍

കോവിഡ് 19 ന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി രാജ്യമെമ്പാടുമുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ 19 നഗര/ മേഖലാ കേന്ദ്രങ്ങളെ ഒന്നിപ്പിച്ച് ഹബ് ആക്കി മാതൃകാ പരിശോധനാ ശാലകളുടെ സംഖ്യ ഉയര്‍ത്തും. ഹബ്ബുകള്‍ എന്ന നിലയില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിലും അത് കൈകാര്യം ചെയ്യുന്നതിലും ( ബയോ സേഫ്റ്റി – 2 സൗകര്യങ്ങൾ) , ടെസ്റ്റ് ചെയ്യുന്നതിനും ( റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറസ് ചെയിന്‍ റീയാക്ഷന്‍ പരിശോധന ) ഉള്ള ശേഷിയും വൈദഗ്ധ്യവും ഉള്ളവയാണ് ഈ സ്ഥാപനങ്ങളും പരിശോധനാശാലകളും. മാത്രവുമല്ല ഇവയോടനുബന്ധിച്ച് ചുറ്റുമുള്ള പ്രദേശങ്ങളിലെ നിരവധി പരിശോധാനാശാലകളെ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറസ് ചെയിന്‍ റീയാക്ഷന്‍ മെഷിനുകൾ ലഭ്യമായവയും ആവശ്യത്തിനു മനുഷ്യവിഭവ ശേഷിയുള്ളവയും) ഹബുമായി ബന്ധിപ്പിക്കുക വഴി വര്‍ധിപ്പിച്ച പരിശോധനാ സൗകര്യങ്ങളും ഉറപ്പാക്കി.

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നിര്‍ദ്ദിഷ്ട മന്ത്രാലയങ്ങളും വകുപ്പുകളും അംഗീകരിച്ചിട്ടുള്ളവയാണ് ഈ ഹബ്ബുകള്‍. ബാംഗളൂര്‍, ഡല്‍ഹി, ഹൈദരാബാദ്, തിരുവനന്തപുരം, ചണ്ഡിഗഡ്(മൊഹാലി) ഭുവനേശ്വര്‍, നാഗപ്പൂര്‍, പൂനെ, മുംബൈ, ലക്‌നോ, ചെന്നൈ, കൊല്‍ക്കൊത്ത, വടക്കു കിഴക്കന്‍ മേഖല, ജമ്മു- കാഷ്മിര്‍, അഹമ്മദാബാദ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബനാറസ്, പാലാംമ്പൂര്‍, ഡല്‍ഹി സിറ്റി എന്നിവിടങ്ങളിലാണ് ഹബ്ബുകളുടെ നഗര/ മേഖലാ കൂട്ടം സ്ഥാപിച്ചിരിക്കുന്നത്.

ജൈവസാങ്കേതിക വിദ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്വയംഭരണ സ്ഥാപനങ്ങ(ആര്‍ജിസിബി, ടിഎച്ച്എസ്ടിഐ, ഐഎല്‍എസ്, ഇന്‍സ്റ്റം, എന്‍സിസിഎസ്, സിഡിഎഫ്ഡ്, എന്‍ഐബിഎംജി) ള്‍ക്കും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഹബ്ബുകളായി അംഗീകാരം നല്കിയിട്ടുണ്ട്.

ഇതു വഴി നാലാഴ്ച്ചകള്‍ കൊണ്ട് ഏകദേശം 1,70,000 കോവിഡ് പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. അടുത്ത നാല് ആഴ്ച്ചകള്‍ക്കുള്ളില്‍ ഈ നഗര/ മേഖലാ കൂട്ടങ്ങളുടെ സംഖ്യ 50 ആക്കുകയും രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളില്‍ ഇവയുടെ സേവനം ലഭ്യമാക്കുകയും ചെയ്യും.

Related Articles

Back to top button