KeralaLatest

മാസ് ക്ലീനിംഗ് സംഘടിപ്പിക്കുമെന്ന് മേയർ കെ.ശ്രീകുമാർ

“Manju”

എസ്. സേതുനാഥ് മലയാലപ്പുഴ

സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ വരുന്ന ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ മാസ് ക്ലീനിംഗ് സംഘടിപ്പിക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർ,വാർഡ് കൗൺസിലർമാർ,ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.

നഗരത്തിലെ ,പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ,മാർക്കറ്റുകൾ,ഹൗസിങ് കോളനികൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം നടക്കുക.

100 വാർഡുകളിലും മുഴുവൻ ശുചീകരണ തൊഴിലാളികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തന പരിപാടിക്കാണ് ഞായറാഴ്ച്ച രൂപം കൊടുത്തിട്ടുള്ളത്.

ഞായറാഴ്ച്ച വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന് പ്രത്യേകം ഉറപ്പു വരുത്തും.

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ 161346 വീടുകളിൽ ഉറവിട നശീകരണം നടത്തുകയും,758 ഓടകൾ കോരി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

സ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി തൈക്കാട് മോഡൽ എൽ.പി. സ്‌കൂളിലും, മാലിന്യം കൂടിക്കിടക്കുന്ന സ്ഥലം വൃത്തിയാക്കുന്നതിന്റെ ഭാഗമായി കേശവാദസപുരം എം.ജി കോളേജിന് സമീപവും, വീടുകളിൽ ഉറവിട നശീകരണം നടത്തുന്നതിന്റെ ഭാഗമായി ചാക്ക മൈത്രി നഗർ റസിഡൻസ് അസോസിയേഷനിലും മേയർ പങ്കെടുക്കും.

ഓരോ ഹെൽത്ത് സർക്കിലുകളിലും നഗരസഭ സ്ഥിരം അധ്യക്ഷന്മാർ പരിപാടികൾക്ക് നേതൃത്വം നൽകും.

 

Related Articles

Back to top button