IndiaLatest

പ്രധാന മന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന് രാവിലെ 11ന്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാന മന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള അഭിസംബോധന എന്ന പ്രത്യേകതയും ഇന്നത്തെ മന്‍ കി ബാത്തിനുണ്ട്.
ജൂണ്‍ ഒന്നു മുതല്‍ 30 വരെയാണ് അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ചാവും പ്രധാന മന്ത്രിയുടെ പ്രസംഗം. ആദ്യ അണ്‍ലോക്ക് ഘട്ടത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button