KeralaLatest

കാലവര്‍ഷം നാളെ എത്തും, ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘം കേരളത്തിലേക്ക്, ഒരു സംഘത്തില്‍ 48 പേര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം നാളെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ കേന്ദ്രം അയച്ചു.
നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് നാല് ടീമുകള്‍ എത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണ് ഉണ്ടാകുക. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുന്നത്.
കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘങ്ങളെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 സംഘങ്ങളെ സന്നദ്ധമായി നിര്‍ത്തണം എന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്‍റെ ഭാഗമായിട്ടാണ് ആദ്യ സംഘമായി 4 ടീമുകള്‍ കേരളത്തില്‍ എത്തുന്നത് എന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

കേരള- ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും. ഇത്തവണ പതിവിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button