InternationalLatest

സ്നേഹം ചേർത്തൊരുക്കിയ ഭക്ഷണപൊതിയുമായി ഒരു തൊണ്ണൂറ്റിയൊൻപതുകാരി

“Manju”

 

പ്രായം കരുതലിന് ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ തൊണ്ണൂറ്റിയൊൻപത് വയസ്സുള്ള മുത്തശ്ശി. മുംബൈ സ്വദേശിയായ ഈ മുത്തശ്ശി ലോക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന തൊളിലാളികൾക്കുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ് കറാച്ചി സ്വദേശിയായ സാഹിദ് ഇബ്രഹിമാണ് അദ്ദേഹത്തിന്റെ ബന്ധുവായ ഈ മുത്തശ്ശിയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ലോക്ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്നവർക്കുള്ള ഭക്ഷണ പൊതി തയാറാക്കുന്നതാണ് വിഡിയോയിൽ.അലുമിനിയം ഫോയിൽ പേപ്പറിൽ തയാറാക്കി വച്ചിരിക്കുന്ന റൊട്ടിയും കറിയും വച്ച് ശ്രദ്ധയോടെ പൊതിഞ്ഞെടുക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. ഒരു മിനിറ്റുപോലും ദൈർഘ്യമില്ലാത്ത ഈ വിഡിയോ കണ്ടത് മൂന്ന് ലക്ഷത്തിലധികം പേരാണ്.

Related Articles

Back to top button