KeralaKollamLatest

 ആശങ്കകൾ അവസാനിക്കാതെ കല്ലുവാതുക്കൽ- കൊല്ലം ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ്

“Manju”

 

കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കല്ലുവാതുക്കൽ സ്വദേശിയായ യുവതി (P-33) അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നൽകിയ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞും സാമ്പിൾ പരിശോധനയിൽ കോവിഡ് പോസിറ്റീവായി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞ്. കല്ലുവാതുക്കൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതിനാൽ പ്രദേശത്ത് കഴിഞ്ഞ കുറേ ആഴ്ചകളായി നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.

ജില്ലയിൽ നിലവിൽ 35 പോസിറ്റീവ് കേസുകളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിചരണത്തിലുള്ളത്. പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം.

ഇന്ന് ജില്ലയിൽ സ്ഥിരീകരിച്ച 6 പേരിൽ ബാക്കി 5 പേരുടെ വിവരങ്ങൾ ഇങ്ങനെ-

കൊല്ലം അരിയനല്ലൂർ സ്വദേശി 22 വയസുള്ള യുവാവ് മെയ് 20 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട സ്പെഷൽ ട്രെയിനിൽ 22 ന് തിരുവനന്തപുരത്ത് എത്തി.
തുടർന്ന് കെ.എസ് ആർ ടി.സി സ്പെഷൽ സർവീസിൽ പുനലൂരിലെത്തുകയും അവിടെ സ്ഥാപന നിരീക്ഷണത്തിൽ തുടരുകയുമായിരുന്നു.
രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ മെയ് 27 ന് സ്രവ പരിശോധന നടത്തി.പോസിറ്റീവായതിനാൽ മെയ് 30 രാത്രിയോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

2. അടുത്തയാൾ തൃക്കോവിൽവട്ടം കണ്ണനല്ലൂർ കുരീപ്പള്ളി സ്വദേശിയായ 28 കാരിയാണ്. മുംബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്നും മെയ് 25 ന് ഡെൽഹി -തിരുവനന്തപുരം രാജ്ധാനി എക്സ്പ്രസിൽ 26ന് തിരുവനന്തപുരത്ത് എത്തിയ ഇവരെ കെ.എസ് ആർ ടി സി യിൽ കൊല്ലത്തും തുടർന്ന് ആംബുലൻസിൽ കരിക്കോട് എത്തിച്ചു.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ച ഇവർക്ക് മെയ് 28ന് രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു.ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

3.നാൽപത്തിയാറു വയസ്സുള്ള ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശിയാണ് മൂന്നാമത്തെയാൾ. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെ പകർന്നതാണെന്നാണ് വിലയിരുത്തൽ.
ജീവിത വൃത്തിക്കായി കപ്പലണ്ടിക്കച്ചവടം നടത്തുന്ന കുടുംബമാണ്.
ലോക്ക് ഡൗൺ കാലയളവിൽ കച്ചവടം നടന്നില്ല.
ആ സമയം രോഗ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോയിരുന്നുവെങ്കിലും ട്രീറ്റ്മെന്റ് നടക്കാത്തതിനാൽ മെയ് 13ന് തിരികെ വന്നു.

എന്നാൽ തിരുവനന്തപുരത്ത് ഇതേ വ്യാപാരം നടത്തുന്ന സഹോദരന്റെ ഭാര്യയോടൊപ്പം ഇവർ തമിഴ്നാട്ടിലെ തിരിച്ചത്തൂരിൽ പോയി.

ഈ യാത്രാചരിതത്തിന്റെയും തമിഴ്നാട്ടുകാരുമായി ഇയാൾക്ക് വ്യാപാരസമ്പർക്കമുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെയും അടിസ്ഥാനത്തിൽ ജില്ലയിൽ ഒരു ദിവസം 300 സാമ്പിൾ എടുത്ത സ്പെഷൽ സർവെയ്ലൻസിന്റെ ഭാഗമായി ഇയാളുടെയും സാമ്പിൾ മെയ് 28ന് എടുത്തു.പോസിറ്റീവായതോടെ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

4.. മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ 54 കാരൻ
മെയ് 20ന് കുവൈറ്റിൽ നിന്നും എയർ ഇൻഡ്യ എക്സ്പ്രസിൽ തിരുവനന്തപുരത്തെത്തി.

തുടർന്ന് കെ.എസ് ആർ ടി സി യിൽ നിലമേൽ എത്തിയശേഷം അവിടെ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ മെയ് 28ന് സാമ്പിൾ ശേഖരിച്ചു.
രോഗം സ്ഥിരീകരിച്ചതിനാൽ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

5..തലവൂർ സ്വദേശിയായ 23 കാരനാകട്ടെ മെയ് 26 ന് മുംബെെ താനെയിൽ നിന്നും സ്പെഷൽ ട്രെയിനിൽ പുറപ്പെട്ടു.

27 ന് പുലർച്ചെ എറണാകുളത്തു നിന്നും കെ.എസ്ആർ.ടിസിയിൽ കരുനാഗപ്പള്ളി വഴി കൊല്ലത്ത് എത്തിയ ഈ യുവാവ് വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറൻറെയിനിലിരിക്കെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ 26ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ചു.
[9:40 PM, 5/31/2020] Arsha Ramanan: തിരൂരിൽ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നിരത്തിലിറങ്ങുന്നു

മലപ്പുറം: തിരൂരിൽ നാളെ മുതൽ ബസ്സുകൾ നിരത്തിലിറങ്ങും. താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷൻ തിരൂർ താലൂക്ക് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ, മലപ്പുറം, താനുർ, പരപ്പനങ്ങാടി, കോഴിക്കോട്, കൂട്ടായി ,വെട്ടം, പുറത്തൂർ, ചമ്രവട്ടം, പൊന്നാനി ,താനാളൂർ ,പുത്തനത്താണി, ആതവനാട് ,പൊന്നാനി,എന്നിവിടങ്ങളിലേക്കാണ് തിരൂരിൽ നിന്നും ബസ്സ് സർവീസുളളത്. ഇതുമായി ചേർന്ന യോഗത്തിൽ ബസ് ഓണേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് ലത്തീഫ്, സെക്രട്ടറി ഷറഫുദ്ധീൻ, സെക്രട്ടറിമാരായ നാസർ കൂടാത്ത്, അരവിന്ദൻ വഴുതക്കാട് സംസാരിച്ചു.

Related Articles

Back to top button