IndiaLatest

ശാസ്ത്രജ്ഞന് കോവിഡ്

“Manju”

ശ്രീജ.എസ്

 

ന്യൂഡൽഹി: ശാസ്ത്രജ്ഞന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആസ്ഥാനം അടച്ചു. മുംബൈയിൽ നിന്ന് വന്ന ശാസ്ത്രജ്ഞനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കെട്ടിടം അണുവിമുക്തമാക്കി രണ്ട് ദിവസത്തിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ കഴിഞ്ഞ ആഴ്ച നീതി ആയോഗ് അംഗം ഡോ.വിനോദ് പോളിനൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ , എപ്പിഡമോളജി വിഭാഗം ഡയറക്ടർ ഡോ. ആർ. ആർ. ഗംഗാ ഖേദ്കർ തുടങ്ങിയവർ യോഗത്തിലുണ്ടായിരുന്നു.

കോവിഡ് 19 കോർ ടീം ജോലിക്ക് ഹാജരാകണമെന്നും മറ്റുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും അധികൃതർ നിർദേശ നൽകിയിട്ടുണ്ട്.

Related Articles

Back to top button