KeralaLatest

കൊല്ലത്ത് പ്രതിഷേധവുമായി അന്യസംസ്ഥാന തൊഴിലാളികള്‍

“Manju”

 

കൊല്ലം: തോപ്പി​ല്‍ക്കടവി​ല്‍ പ്രതി​ഷേധവുമായി​ തെരുവി​ലറങ്ങി​യ നൂറോളം അന്യസംസ്ഥാന തൊഴി​ലാളി​കളെ പോലീസ് വി​രട്ടി​യോടി​ച്ചു. ഭക്ഷണം ലഭി​ക്കുന്നി​ല്ല, നാട്ടില്‍​പ്പോകാന്‍ സൗകര്യം ചെയ്തുതരണം തുടങ്ങി​യ ആവശ്യങ്ങള്‍ ഉന്നയി​ച്ചായിരുന്നു പ്രതിഷേധം.
വി​വരമറി​ഞ്ഞെത്തി​യ പോലീസ് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസി​ലാക്കാന്‍ ശ്രമി​ച്ചെങ്കി​ലും വി​ജയി​ച്ചില്ല. തുടര്‍ന്നാണ് വി​രട്ടി​യോടി​ച്ചത്. തൊഴി​ലാളി​കളി​ല്‍ ആരെയെങ്കി​ലും കസ്റ്റഡി​യി​ലെടുത്തോ എന്ന് വ്യക്തമല്ല. സംസ്ഥാനത്ത് പലയി​ടങ്ങളി​ലും കഴി​ഞ്ഞദി​വസങ്ങളി​ല്‍ അന്യസംസ്ഥാന തൊഴി​ലാളി​കള്‍ പ്രതി​ഷേധവുമായി​ രംഗത്തെത്തി​യി​രുന്നു.

Related Articles

Back to top button