IndiaLatest

വിമാന കമ്പനികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ധന വില വര്‍ദ്ധിപ്പിച്ചു

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: നേരത്തെ തന്നെ പ്രതിസന്ധിയിലായ വിമാനകമ്പനികള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ച് വിമാന ഇന്ധന വിലയില്‍ 50% വര്‍ദ്ധന. ജൂണ്‍ ഒന്നോടു കൂടി നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു. മെയ് മാസത്തില്‍ വിമാന ഇന്ധനത്തിന് 22,544 രൂപയായിരുന്നു കിലോലിറ്ററിന് ഉണ്ടായിരുന്നത്. ഇതാണ് ജൂണ്‍ മാസത്തില്‍ 33,575 രൂപയായി വര്‍ധിച്ചത്. 11,031 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഡല്‍ഹിയിലെ വിലയാണ് 33,575. കൊല്‍ക്കത്തയില്‍ 38,543 രൂപയാണ് കിലോ ലിറ്ററിന്. മുംബൈയില്‍ 33070 രുപയുമാണ് വിമാന ഇന്ധനത്തിന് വില. പാചകവാതകം, പെട്രോളിയം എന്നിവയ്‌ക്കൊപ്പം വിമാന ഇന്ധനത്തിനും എണ്ണ കമ്പനികള്‍ എല്ലാ മാസവും വില പരിഷ്‌കരിക്കാറുണ്ട്. കോവിഡ്-ലോക്ക്ഡൗണ്‍. പ്രതിസന്ധിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ് വിമാന കമ്പനികള്‍. ഇതിനിടയിലാണ് ഇന്ധന വിലയിലും വന്‍ വര്‍ധനവ് വന്നിരിക്കുന്നത്.

Related Articles

Back to top button