IndiaLatest

‘സുവര്‍ണ അധ്യായം’ ഒരുക്കിയതിന് അഭിനന്ദനങ്ങള്‍

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടനയുടെ തകര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ അധ്യായം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടത്. ഇന്ത്യ കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നിലെത്തുമ്പോള്‍, സമ്പദ്ഘടന പൂര്‍ണമായും തകരും രാജ്യത്തിന്റെ അടുത്ത വര്‍ഷം കുറേക്കൂടി നന്നായിരിക്കും. സിന്‍ഹ പറഞ്ഞു.

രണ്ടാം തവണ ബിജെപി അധികാരത്തിലേറിയതിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞ വര്‍ഷം ഈ ദിവസം ഒരു സുവര്‍ണ അധ്യായത്തിന് തുടക്കം കുറിച്ചു എന്ന വാചകത്തോടെയായിരുന്നു കത്തിന്റെ തുടക്കം. പ്രധാനമന്ത്രിയുടെ ഈ വാചകങ്ങളെയാണ് യശ്വന്ത് സിന്‍ഹ പരിഹസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായ ഭാഷയില്‍ യശ്വന്ത് സിന്‍ഹ വിമര്‍ശിക്കുന്നുണ്ട്. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്തും വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ധനമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. 2018-ലാണ് സിന്‍ഹ ബിജെപി വിടുന്നത്. ജനാധിപത്യം അപകടത്തിലാണെന്നാണ് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കോവിഡ് 19 തീവ്രമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. കോവിഡ് 19 കേസുകള്‍ ഉയരുമ്പോഴും സമ്പദ്‌മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി ഘട്ടം ഘട്ടമായി രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ കാലയളവില്‍ 12 കോടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതിനും യശ്വന്ത് സിന്‍ഹ സര്‍ക്കാരിനെ പരിഹസിക്കുന്നുണ്ട്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുത്തനെയുണ്ടായ ഇടിവിന് കാരണം ഈ സര്‍ക്കരല്ല, മറിച്ച് പണ്ഡിറ്റ് ജഹവര്‍ലാല്‍ നെഹ്‌റുവാണ്. 1947 മുതല്‍ 64 വരെ അദ്ദേഹം ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച ഇന്ന് ഇരട്ട അക്കത്തിലാകുമായിരുന്നുവെന്നാണ് യശ്വന്ത് സിന്‍ഹ കുറിച്ചത്.

Related Articles

Back to top button