KeralaLatest

‘ഫസ്റ്റ് ബെൽ’ അടിച്ചതറിയാതെ രജിത്

“Manju”

 

കാസർകോട് ദേലംപാടി ഏവന്തൂർ കോളനിയിലെ ആറാം ക്ലാസ് വിദ്യാർഥി രജിത്ത് വീടിനു മുന്നിലിരുന്നു കഴിഞ്ഞ വർഷത്തെ പുസ്തകം നോക്കുന്നു. രജിത്തിന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്.വീട്ടിൽ ടിവിയോ ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണോ ഇല്ല. അതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല, ക്ലാസ് നടക്കുന്ന കാര്യം പോലും രജിത്തിനും കൂട്ടുകാർക്കും അറിയില്ല. ജില്ലയിൽ ഏറ്റവും അധികം പിന്നാക്ക കോളനികളുള്ള ദേലംപാടി പഞ്ചായത്തിലെ മിക്ക കോളനികളുടെയും അവസ്ഥ ഇതു തന്നെയാണ്.‌വനത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ മരങ്ങൾ കമ്പിയിൽ വീണ് മഴക്കാലത്ത് വൈദ്യുതി മുടക്കവും പതിവാണ്.

Related Articles

Back to top button