KeralaLatest

ഹോം ക്വാറൻടൈനായി വീട്ടിലെത്തിയ പ്രിത്വിരാജിന് ലഭിച്ച ആ സമ്മാനം, നന്ദി പറഞ്ഞു സുപ്രിയ

“Manju”

 

ജോർദാനിലെ ഷൂട്ട്‌ കഴിഞ്ഞ ഒരു ആഴ്ച മുൻപാണ് പ്രിത്വിരാജും സംഘവും തിരികെ നാട്ടിലെത്തിയത്. സർക്കാർ നിർദേശപ്രകാരം ഇവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷ്യണൽ ക്വാറൺടൈനിന് വിധേയനായിരുന്നു. ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൺടൈനിൻ കഴിഞ്ഞ ദിവസം ഇവർ പൂർത്തിയാക്കിയിരുന്നു. ഇനി ഏഴു ദിവസത്തെ ഹോം ക്വാറൺടൈൻ ആണ്.അതിനു വേണ്ടി പ്രിത്വിരാജ് വീട്ടിലെത്തിയിരിക്കുകയാണ്.

തിരിച്ചെത്തിയ പൃഥ്വിരാജിന് സമ്മാനമായി ലഭിച്ച മധുരപലഹാര പെട്ടിയുടെ ചിത്രം ഇപ്പോൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്. അത് നൽകിയ ശ്രീകൃഷ്ണ സ്വീറ്റ്സിനു സുപ്രിയ നന്ദിയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു. മൈസൂർ പാക്കും പെപ്പർ ക്യാഷു ഫ്രെയ്‌യും മറ്റു പലഹാരങ്ങളും അടങ്ങുന്ന ഗിഫ്റ്റ് ബോക്സ്‌ ആണ് പ്രിത്വിക്ക് സമ്മാനമായി ലഭിച്ചത്.

ആട് ജീവിതത്തിനു വേണ്ടി പ്രിത്വി വളരെയധികം ശരീര ഭാരം കുറച്ചിരുന്നു. ഏകദേശം മുപ്പതു കിലോയോളം ആണ് പ്രിത്വിരാജ് കുറച്ചത്. അതിനു വേണ്ടി കഠിനമായ ഡയറ്റിൽ ആയിരുന്നു താരം. ഇനി ശരീരം പഴയ രൂപത്തിലേക്ക് എത്തിക്കണം എന്നും പ്രിത്വി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇനി ഒരു ഷെഡ്യൂൾ കൂടെ ആട് ജീവിതത്തിനു ബാക്കിയുണ്ട്. ബ്ലെസ്സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Articles

Back to top button