KeralaLatest

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ് വിദേശകാര്യ കമ്മിറ്റി

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ലഡാക്കിലെ നിയന്ത്രണരേഖയില്‍ ചൈന നടത്തിയ കടന്നുകയറ്റം ആശങ്കാജനകമാണെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട് ഏംഗല്‍. രാജ്യങ്ങളുടെ അതിര്‍ത്തി സംബന്ധിക്കുന്ന വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരം കാണമെന്നും ഏംഗല്‍ ചൈനയോട് ആവശ്യപ്പെട്ടു.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അതിര്‍ത്തിലംഘനം ആശങ്കയുളവാക്കുന്നുവെന്നും അന്താരാഷ്ട്രനിയമമനുസരിച്ച് ഇന്ത്യയുമായുള്ള അതിര്‍ത്തിപ്രശ്‌നം പരിഹരിക്കുന്നതിന് പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ ചൈന വീണ്ടും ശ്രമിക്കുകയാണെന്നും ഏംഗല്‍ കുറ്റപ്പെടുത്തി.

കരുത്താണ് ശരി എന്ന്‌ കരുതുന്ന ലോകത്തല്ല നാം ജീവിക്കുന്നതെന്നും എല്ലാ രാജ്യങ്ങളും ഒരേ തരത്തിലുള്ള പെരുമാറ്റച്ചട്ടം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രശ്‌നപരിഹാരത്തിനായി എല്ലാവര്‍ക്കും അഭിലഷണീയമായ രീതി ചൈന സ്വീകരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button