IdukkiKeralaLatest

ദേശീയ പാതയില്‍ ലോറി കടയിലേയ്ക്ക് ഇടിച്ചു കയറി

“Manju”

എസ്.ജയപ്രകാശ്. ജക്കി.

അടിമാലി -കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടി ടൗണില്‍ ടാറും കൊണ്ടുവന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി. കടകള്‍ക്ക് മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ ലോറിക്ക് അടിയില്‍ അകപ്പെട്ട് തകര്‍ന്നു.

നിയന്ത്രണം നഷ്ടപ്പെട്ട് ലോറി അമിതവേഗതയില്‍ എത്തുന്നത് കണ്ട് ആളുകള്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ലോറി ഡ്രൈവര്‍ അപകടം ഏല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് നേരിയ പരിക്കുകള്‍ ഏറ്റു. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം നടന്നത്.

Related Articles

Back to top button