KeralaLatest

വര്‍ദ്ധിപ്പിച്ച ബസ്​ ചാര്‍ജജ്​ പിന്‍വലിച്ചു

“Manju”

ശ്രീജ.എസ്

കോഴിക്കോട്​: ലോക്​ഡൗണ്‍ കാലത്തേക്ക്​ താല്‍ക്കാലികമായി വര്‍ധിപ്പിച്ച ബസ്​ യാത്രാക്കൂലി പിന്‍വലിച്ച്‌​ പഴയ നിരക്കുകള്‍ തന്നെപുനസ്ഥാപിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

ബസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് ​ഇരിക്കാം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്​ക്​ ധരിച്ചിരിക്കണം. ബസില്‍ സാനിറ്റെസര്‍ വെക്കണം. പഴയ നിരക്കില്‍ സര്‍വീസ്​ നടത്തുന്നത്​ ദുഷ്​കരമാണെന്നാണ്​ കെ.എസ്​.ആര്‍.ടി.സിയും സ്വകാര്യ ബസുടമകളുടെ സംഘടന നേതാക്കളും തന്നെ അറിയിച്ചിട്ടുണ്ടെന്ന് ​മന്ത്രി പറഞ്ഞു.

അവര്‍ മുന്നോട്ടുവെച്ച പ്രയാസങ്ങളില്‍ പിന്നീട്​ ചര്‍ച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button