KannurKeralaLatest

കേരള ബാങ്ക് റീജ്യണല്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

“Manju”

പ്രജീഷ് വള്ള്യായി

കേരള ബാങ്കിന്റെ റീജിയണല്‍ ഓഫീസ് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍, കാസർകോട് ജില്ലകളിലെ കേരളാ ബാങ്കിന്റെ ഭരണപരമായ ചുമതലകള്‍ ഇനി കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ആണ് നിര്‍വഹിക്കുക.

ജനറല്‍ മാനേജര്‍ ആയി എ. അനില്‍കുമാര്‍ ചുമതലയേറ്റു. ഏഴ് റീജിയണല്‍ ഓഫീസില്‍ ഒന്നാണ് കണ്ണൂരിലേത്. 769 ശാഖകള്‍ ആണ് കേരള ബാങ്കിന് സംസ്ഥാനത്ത്. ഇതില്‍ 110 ശാഖകളുടെ ചുമതലയാണ് കണ്ണൂര്‍ ഓഫീസിന് ഉള്ളത്.

കണ്ണൂരില്‍ 65 ഉം കാസര്‍ക്കോട് 45ഉം ശാഖകളുണ്ട്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മുന്‍ ജില്ലാ ബാങ്ക് ഹെഡ് ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ ഓഫീസ് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായി പി വി ഭാസ്‌ക്കരന്‍, സിബിച്ചന്‍ കെ ജോബ്, പി എസ് ഗിരീഷ്‌കുമാര്‍ എന്നിവരും ചുമതലയേറ്റു.കണ്ണൂര്‍, കാസര്‍കോട് ജിലകളിലെ വായ്പ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അതത് ജില്ലകളില്‍ ക്രെഡിറ്റ് പ്രോസസിങ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്. പി ശശികുമാര്‍ (കണ്ണൂര്‍), ടി എച്ച് ശോഭനന്‍ (കാസര്‍ഗോഡ്) എന്നീ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ക്കാണ് ചുമതല.

Related Articles

Back to top button