KannurKeralaLatest

നിർദ്ധന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും

“Manju”

പ്രജീഷ് വള്ള്യായി

മാഹി: തലശ്ശേരി സ്നേഹ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നിർദ്ധനരായ മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിരാലംബരായ 15 രോഗികൾക്ക് ചികിത്സാ സഹായവും, നാല് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹച്ചിലവും, കോവിഡ് കാലത്ത് ആയിരം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ടെന്ന് മാനേജിങ്ങ് ട്രസ്റ്റി അമർ ഷാൻ അറിയിച്ചു.

ജാതി മത രാഷ്ട്രീയത്തിന്നതീതമായി സാമൂഹ്യ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന ഈ സംഘടനക്ക് പത്ത് മാസത്തിനിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ജോ: മാനേജിങ്ങ് ട്രസ്റ്റി ഹാബിദ കോടിയേരി പറഞ്ഞു. ട്രഷറർ സജീദ് ചമ്പാടും സംബന്ധിച്ചു.

Related Articles

Back to top button