KeralaLatest

ജി ശങ്കരക്കുറുപ്പ് -മലയാളത്തിന്റെ ദാർശനിക മഹാകവി

“Manju”

 

ദര്‍ശനങ്ങളുടെ വിവിധ ആകാശങ്ങള്‍ ജിയുടെ കവിതകൾ നമുക്ക് കാണിച്ചുതന്നു കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജി ദാര്‍ശനികകവി ആയിരുന്നു.
ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ജി ആണ്. ആ പരിഭാഷയിൽത്തന്നെ കാണാം ദാര്ശനിക ഔന്നത്യത്തിന്റെ ഓജസ്സ്

“ദൃപ്തസാഗര ഭാവദ്രൂപദര്ശനാൽ അർദ്ധ
സുപ്തമെന്നാത്മാവന്തർലോചനം തുറക്കുന്നു
നീയപാരതയുടെ നീലഗംഭീരോദാര ഛായാ
നിന്നാശ്ലേഷത്താൽ എന്മനം ജൃംഭിക്കുന്നു ”

അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകള്‍. ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു.

ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂൺ 3 ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. ഇന്ന് അദ്ദേഹത്തിന്റെ 118 ആം പിറന്നാൾ

1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.

ജി ക്ക് അഞ്ച് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മാവനാണ് ജി യെ വളർത്തിയത്.. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി.
അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്‌ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച് )ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു.

വിശ്വദര്‍ശനം എന്ന കൃതിക്ക് 1963-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ‘ഓടക്കുഴ’ലിന് 1965-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. പദ്മഭൂഷണ്‍ പുരസ്‌കാരവും ജി.യെ തേടിയെത്തി. 1978ഫെബ്രവരി 2ന് അന്തരിച്ചു.

പ്രകൃതിയുടെ സൗന്ദര്യവും വിശ്വത്തിന്റെ അമേയതയും ഉണര്‍ത്തുന്ന അത്ഭുതം, അജ്ഞേയ വിശ്വശക്തിയോടുള്ള ആരാധന, ജീവിതത്തെ ആര്‍ദ്രവുംസുരഭിലവുമാക്കുന്ന പ്രേമവാത്സല്യങ്ങള്‍, സ്വാതന്ത്ര്യതൃഷ്ണ തുടങ്ങിയ ആദ്യകാല ഭാവങ്ങള്‍ പിന്നീട് ജീവിതരതിയിലേക്കുംആസ്തിക്യബോധത്തിലേക്കും നീങ്ങുന്നതു കാണാം.

അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാന്‍ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയസ്വാധീനിച്ചിട്ടുണ്ട്. ചന്ദനക്കട്ടില്‍, കല്‍വിളക്ക്,ഇണപ്രാവുകള്‍, ഭഗ്‌നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചന്‍ തുടങ്ങിയ ആഖ്യാനകവിതകള്‍ പ്രശസ്തങ്ങളാണ്.

കാളിദാസന്റെ മേഘസന്ദേശത്തിന് സ്രഗ്ധരാ വൃത്തത്തില്‍ തര്‍ജമ – മേഘച്ഛായ -ജി തയ്യാറാക്കിയത് 1944 ലാണ്.ജി

Related Articles

Back to top button