KeralaLatest

ബറോഡയിലെ സൈക്കിൾ മേയർ വട്ടിയൂർക്കാവിലെ സൈക്കിൾ മ്യൂസിയം

“Manju”

സൈക്കിളിലുള്ള യാത്ര മലിനീകരണത്തെ തടയും. ആരോഗ്യവും സംരക്ഷിക്കും. ഓഫീസിലേക്ക് സൈക്കിൾ ചവിട്ടി പോവുന്നത് പെട്രോളടിക്കാനുള്ള കാശ് ലാഭിച്ചു തരുമെന്ന് മാത്രമല്ല, അത് നല്ലൊരു വ്യായാമം കൂടിയാണ്

ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ സൈക്കിൾ സവാരി സാധാരണ കാഴ്ചയാണ് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും സൈക്കിൾ സവാരിക്കാരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നത് ആലപ്പുഴക്കാരായിരിക്കും അവിടെ സൈക്കിൾ കുടുംബ വാഹനമാണ്, ഭാര്യയെ പുറകിലിരുത്തി സൈക്കിൾ ചവിട്ടി പോകുന്ന എത്രയോ പേരെ അവിടെ നമുക്ക് കാണാം .സൈക്കിളിനു പറ്റിയ നിരപ്പായ സ്ഥലമായതു കൊണ്ടാവാം ഇത്.

ചില സവിശേഷ സൈക്കിൾ പ്രേമികളെ പറ്റി ഇനി പറയാം . ഇന്നലെ ജന്മദിനമാഘോഷിച്ച കവി വിഷ്ണുനാരായണാൻ നമ്പൂതിരി കടുത്ത സൈക്കിൾ പ്രേമി ആയിരുന്നു വട്ടിയൂർകാവിലെ സുകുമാരൻനായർ സൈക്കിൾ ശേഖരത്തിനു ഉടമയാണ്, ബറോഡയിൽ നികിത സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്ന യുവതിയും.

നികിത ലാല്‍വാനി, ഇന്ത്യയിലെ ആദ്യത്തെ ‘സൈക്കിള്‍ മേയര്‍’ എന്ന് അറിയപ്പെടുന്ന ആളാണ്. ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറാണ് രാജസ്ഥാന്‍കാരി നികിത. 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ജോലി സ്ഥലത്ത് പോകണമെങ്കില്‍ മറ്റ് വാഹനസൗകര്യങ്ങളൊന്നുമില്ലന്ന് അറിയുന്നത് അങ്ങനെയാണ്, സൈക്കിളില്‍ പോകാമെന്ന് നികിത തീരുമാനിക്കുന്നത്. നാല് കിലോമീറ്ററോളം ദൂരം അതിനായി നികിത സൈക്കിള്‍ ചവിട്ടി.ഏതായാലും നികിതയുടെ യാത്ര സൈക്കിളിലായതോടെ, അവളുടെ സീനിയേഴ്സ് അടക്കം പലരും സൈക്കിളിലായി യാത്ര.

അതിനിടെയാണ് 2014 -ല്‍ നികിത ജര്‍മ്മനി സന്ദര്‍ശിക്കുന്നത്..അവിടെ ജനസംഖ്യയില്‍ ഒരു വലിയ വിഭാഗം യാത്രക്കായി സൈക്കിളാണുപയോഗിക്കുന്നതെന്ന് അന്നാണ് അവള്‍ മനസിലാക്കുന്നത്.അങ്ങനെയാണ് ‘സൈക്ക്ലിങ്ങ് സിറ്റീസ്’ എന്ന ആശയം 2015 -ലുണ്ടാകുന്നത്.

2016 -ലാണ് നികിതയുടെ തന്നെ ഓഫീസില്‍ ‘ട്രിങ്ങ്’ എന്ന പ്രൊജക്ട് നടപ്പിലാക്കുന്നത്. അതിന് തുടക്കമെന്ന നിലയിൽ വാടകക്ക് സൈക്കിള്‍, ഹെല്‍മെറ്റ് എന്നിവയെല്ലാം ലഭ്യമാക്കി. ഇതിനുശേഷം അടുത്തുള്ള മറ്റ് ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട്, ‘ബറോഡ ബൈ സൈക്കിള്‍’ തുടങ്ങി നിരവധി പരിപാടികൾ. നികിതയുടെ ഈ പ്രവര്‍ത്തനങ്ങള്‍
2017 -ല്‍ നികിതയെ ‘ബൈസിക്കിള്‍ മേയര്‍ ഓഫ് ബറോഡ’ എന്ന വിശേഷണത്തിനര്‍ഹയാക്കി. ഇങ്ങനെയൊരു പദവി കിട്ടുന്ന ആദ്യ ഇന്ത്യക്കാരിയാണ് നികിത. ബൈസിക്കിള്‍ മേയര്‍ പ്രോഗ്രാമിന്‍റെ പ്രധാന ലക്ഷ്യം, സൈക്കിളുപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക, കുറച്ച് വര്‍ഷങ്ങള്‍ കഴിയുന്നതോടു കൂടി ഗതാഗതാഗതത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായി സൈക്കിളിനെ മാറ്റുക തുടങ്ങിയവയൊക്കെയാണ്.വിവിധ രാജ്യങ്ങളിലെ ബൈസിക്കിള്‍ മേയര്‍ സമ്മേളനങ്ങളിലും ഇതിന്‍റെ ഭാഗമായി നികിത പങ്കെടുത്തു. .

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ സുകുമാരൻ നായർ സൈക്കിൾ പ്രേമിയാണ്..ഈ ഇരുചക്ര വാഹനത്തിന്റെ ചരിത്രഗതിയിലെ അമൂല്യമായ പല സൈക്കിളുകളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്. . അദ്ദേഹത്തിന് സ്വന്തമായുള്ളത് 6 സൈക്കിളുകളാണ്. ഓരോന്നും അതാതിന്റെ സവിശേഷതകൾ കൊണ്ട് ‘അനന്യം’ എന്ന് തന്നെ പറയാവുന്നവ.
ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പഴയ സൈക്കിളുകളിൽ ഒന്നിന്റെ ഉടമയാണ് അദ്ദേഹം. 1907-ൽ നിർമിക്കപ്പെട്ട ‘ഗോ…ഗോൾഡൻ’ മോഡൽ ‘സൺബീം’ ആണ് ഈ അമൂല്യ വാഹനം.112 വർഷത്തെ പഴക്കമുണ്ട് ഇതിന്..സുകുമാരൻ നായരുടെ ശേഖരത്തിലെ അടുത്ത അമൂല്യവസ്തു നൂറു വർഷം പഴക്കമുള്ള ‘ഇംഗ്ലണ്ട്’ റാലി( Rayleigh)ആണ്. അടുത്തത് ‘ഹംബർ’ എന്ന മോഡലാണ്. ഈ സൈക്കിളിനു ചുരുങ്ങിയത് 70 വർഷത്തെ പഴക്കമുണ്ട് .സുകുമാരൻ നായരുടേത് ഒരു കൊച്ചു സൈക്കിൾ മ്യൂസിയം ആണെന്ന് പറയാം.

Related Articles

Back to top button