KeralaLatest

പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: നടന്‍ പൃഥ്വിരാജികോവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെത്തി ക്വാറന്‍റീന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പൃഥ്വിരാജിന് കോവിഡ് പരിശോധന നടത്തിയത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. ബ്ലെസി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലായിരുന്ന താരം ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരായിരുന്നു ഷൂട്ടിങ്ങിനായി പോയത്.

Related Articles

Back to top button