KeralaLatest

യുവമോര്‍ച്ച പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തിക്കൊന്നു, ആക്രമണം നടത്തിയത് നാലംഗ ഗുണ്ടാസംഘം

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: യുവമോര്‍ച്ച പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗര്‍ – 51 ല്‍ കിച്ചു എന്ന് വിളിക്കുന്ന ഉദയ്കിരണ്‍ (25) ആണ് കൊല്ലപ്പെട്ടത്. പുള്ളിക്കട കേന്ദ്രികരിച്ച്‌ പ്രവര്‍ത്തിക്കുന്ന നാലംഗ ഗുണ്ടാസംഘമാണ് അക്രമണം നടത്തിയത്.
നിരവധി കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ കിച്ചുവിന്‍റെ വീട്ടിലെത്തി കുത്തിയത്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. കുത്തേറ്റ കിച്ചുവിനെ ആദ്യം നായേഴ്സിലും മെഡിസിറ്റിയിലും പ്രവേശിപ്പിച്ചുവെങ്കിലും നെഞ്ചിലേറ്റ കുത്ത് ആഴത്തിലുള്ളതായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button