KeralaLatest

മധുവിന്റെ കുടുംബത്തിന് താങ്ങായി ഒരു കൂട്ടം ചെറുപ്പക്കാർ

“Manju”

 

പഴയകുന്നുമ്മൽ :രോഗിയായായ മധുവിന്റെ വിശേഷം അറിഞ്ഞു ഒരു കൂട്ടം ചെറുപ്പക്കാർ മധുവിനെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് കുഞ്ഞു മക്കളടങ്ങുന്ന മധുവിന്റെ കുടുംബം തകർന്ന് വീഴാറായ കൂരയ്ക്കുള്ളിൽ കഴിയുന്നത് അവർ കണ്ടത്. അതോടെ അവർക്ക് ഒരു വീട് വച്ച് നൽകാൻ ആ ആറു ചെറുപ്പക്കാർ മുന്നിട്ടിറങ്ങി. പഴയ കുന്നേമേൽ പഞ്ചായത്തിൽ പതിനാറാം വാർഡ് വരിയ്ക്കപ്പള്ളിക്കോണം തോപ്പിൽവിള പുത്തൻവീട്ടിൽ മധുവാണ് ന്യൂറോ സംബന്ധമായ രോഗം കൊണ്ട് ദുരിതത്തിൽ ആയത്. പൊളിഞ്ഞു വീഴാറായ വീട്ടിൽ മധുവും ഭാര്യ സുനിതയും പെൺമക്കളായ ഹണിയും സുവര്ണയും ഭീതിയോടെ ആണ് കഴിയുന്നത്. അടച്ചുറപ്പുള്ള,മഴ പെയ്താൽ ചോരാത്ത വീടാണ് അവരുടെ സ്വപ്നം.

Related Articles

Back to top button