InternationalLatest

കൊറോണാ ബാധിച്ച് മുന്‍ പാകിസ്താന്‍ താരം റിയാസ് ഷെയ്ഖ് അന്തരിച്ചു

“Manju”

ശ്രീജ.എസ്

കറാച്ചി: കൊറോണാ ബാധിച്ച്‌ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം റിയാസ് ഷെയ്ഖ് അന്തരിച്ചു. 51 കാരനായ ഷെയ്ഖ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലാണ് തിളങ്ങിയത്. ലെഗ് സ്പിന്നറായ ഷെയ്ഖ് 43 മല്‍സരങ്ങളില്‍ നിന്നായി 116 വിക്കറ്റ് നേടിയിട്ടുണ്ട്. പാകിസ്താന്റെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ നിറസാന്നിധ്യമായിരുന്നു റിയാസ് ഷെയ്ഖ്. നിലവില്‍ മോയിന്‍ ഖാന്‍ ക്രിക്കറ്റ് അക്കാഡമിയിലെ കോച്ചായിരുന്നു.

1987 മുതല്‍ 2003 വരെ ആഭ്യന്തര ക്രിക്കറ്റില്‍ കറാച്ചിക്ക് വേണ്ടിയാണ് റിയാസ് കളിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു തവണ മാത്രമാണ് ദേശീയ ടീമില്‍ ഇടം നേടിയത്. 50കാരനായ മുന്‍ താരം സഫര്‍ സര്‍ഫറാസും കൊറോണ ബാധിച്ച്‌ മരിച്ചിരുന്നു. അതിനിടെ മറ്റൊരു മുന്‍ പാക് ടെസ്റ്റ് താരമായ തൗഫീഖ് ഉമര്‍ കൊറോണാ മുക്തനായി. പാകിസ്താനില്‍ 76,5000 പേര്‍ക്ക് കൊറോണാ രോഗം ബാധിച്ചിട്ടുണ്ട്. 1621 പേര്‍ രോഗബാധ കാരണം മരണപ്പെട്ടു.

Related Articles

Back to top button