KeralaLatest

അക്രമത്തിനു ഇരയായ കുട്ടികളുടെ ദിനം ഇന്ന്

“Manju”

 

കുട്ടികൾ നിഷ്ക്കളങ്കരാണ് .ഒന്നിലും ഇടപെടാത്തവരാണ്.തനിച്ച് ഒന്നും ചെയ്യാൻ ആവാത്തവരാണ്.പക്ഷെ മനുഷ്യന്റെ ക്രൂരതകൾക്ക് ഇരയാകുന്നത് മിക്കപ്പോഴും കുട്ടികളാണ്. ഇന്നലെ ചില കിരാതന്മാർ ഗര്ഭിണിയായ ഒരാനയെ ആഹാരത്തിൽ പടക്കം വച്ച് കൊന്നപ്പോൾ അതിന്റെ വയറ്റിലുണ്ടായിരുന്ന പിഞ്ച് ആനക്കുഞ്ഞും മരിച്ചിരുന്നു.

യുദ്ധം പോലുള്ള സായുധ ആക്രമണങ്ങ്ള് പൊട്ടിപ്പുറപ്പെടുമ്പോൾ അതിന്റെ ദുരന്തം ഏറ്റവും അധികം അനുഭവിക്കുന്നത് കുട്ടികളാണ്.
കൊല്ലുക, ലൈംഗിക പീഡനത്തിന് ഇരയാക്കുക യുദ്ധത്തിൽ ആയുധം നൽകി അവരെ പങ്കാളികളാക്കുക സ്‌കൂളുകൾ ആക്രമിക്കുക ആശുപത്രികളെ ആക്രമിക്കുക മാനുഷിക പരിഗണന നൽകാതിരിക്കുക എന്നിവ യുദ്ധകാലത്ത് കുട്ടികൾ നേരിടേണ്ടിവരുന്ന ക്രൂരതകളാണ്

യുദ്ധകാലത്ത് കുട്ടികൾ നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവും , വൈകാരികവുമായ ദുരിതങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനായി ജൂൺ നാല് അക്രമത്തിനു ഇരയാവുന്ന നിഷ്കളങ്കരായ കുട്ടികളുടെ ദിനമായി ആചരിക്കുന്നു

കുട്ടികള്‍ നേരിടുന്ന ക്രൂരതകള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. നിരവധി കുട്ടികളാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയാകുന്നത്. അതിനെതിരെ സമൂഹമനസാക്ഷിയെ ഉണര്‍ത്തേണ്ട ചുമതല മാധ്യമങ്ങള്‍ നിര്‍വഹിക്കണം. ഈ തലമുറയിലെ കുട്ടികളെ ദുരിതങ്ങളില്‍ നിന്ന് കരകയറ്റാന്‍ നമുക്ക് കഴിയണം.

എഴുപതുകളുടെ അവസാനം വരെ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു. അതിക്രമങ്ങള്‍ നേരിട്ടുബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് അവരുടെ ദുരിതം മാറ്റാനായി മാധ്യമങ്ങൾ സജ്ജരായത് നമ്മുടെ നാട്ടിൽ യുദ്ധകാലകമല്ലാതിരുന്നിട്ടു കൂടി എത്രയെത്ര കുട്ടികളാണ്‌ ലൈംഗിക പീഡനത്തിനും അക്രമത്തിനും കൊലപാതകത്തിനും ഇരയാവുന്നത്? ഈ ദിനം ഈ വഴിക്കു ചിന്തിക്കാൻ കൂടി പ്രേരണയാവട്ടെ ।

Related Articles

Back to top button