KeralaLatest

ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; 4240 പേര്‍ നിരീക്ഷണത്തില്‍, 21പേര്‍ രോഗമുക്തരായി

“Manju”

സിന്ധുമോള്‍ ആര്‍

 

പത്തനംതിട്ട: ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. നിലവില്‍ ജില്ലയില്‍ 33 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 29 പേര്‍ പത്തനംതിട്ട ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ചൊവ്വാഴ്ച്ച 31പേരായിരുന്നു രോഗികള്‍. ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

മേയ് 24ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രാവലറില്‍ എത്തിയ കൂടല്‍ സ്വദേശിനിയായ 27 വയസുകാരി,മേയ് 27ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്- കൊച്ചി വിമാനത്തില്‍ എത്തിയ കുമ്പഴ സ്വദേശിയായ 27 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥീരീകരിച്ചത്. ജൂണ്‍ ആദ്യദിനത്തില്‍ നാല്‌ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 22ന് ബഹ്റിനില്‍ നിന്ന് മനാമ- തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കുളനട സ്വദേശിനിയും ഗര്‍ഭിണിയുമായ 26 വയസുകാരി.

മേയ് 26ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്- കൊച്ചിന്‍ വിമാനത്തില്‍ എത്തിയ മാന്തുക സ്വദേശിനിയായ 30 വയസുകാരി. മേയ് 26 ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്- കൊച്ചിന്‍ വിമാനത്തില്‍ എത്തിയ കടമ്പനാട് സ്വദേശിനിയായ 36 വയസുകാരി. മെയ് 27ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചിന്‍ വിമാനത്തില്‍ എത്തിയ ചെറുകോല്‍ സ്വദേശിയായ 25 വയസുകാരന്‍ എന്നിവര്‍ക്കായിരുന്നു അന്ന് രോഗബാധയുള്ളതായി കണ്ടെത്തിയത്. ജില്ലയില്‍ ജില്ലയില്‍ ഇതുവരെ 55 പേര്‍ രോഗംബാധിതരായിട്ടുണ്ട്. ഇതില്‍ ഒരാള്‍ മരിച്ചു. 21പേര്‍ രോഗമുക്തരായി.
68പേര്‍ ഐസോലേഷനില്‍ :
ജില്ലയില്‍ ആകെ 68 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 26 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, സിഎഫ്‌എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 10 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 20 പേരും ഐസൊലേഷനില്‍ ഉണ്ട്. ഇന്നലെ പുതിയതായി 19 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

7942 സാമ്പിളുകള്‍ നെഗറ്റീവ് :
ജില്ലയില്‍ നിന്ന് ഇന്നന്നലെ വരെ അയച്ച സാമ്പിളുകളില്‍ 53 എണ്ണം പൊസിറ്റീവായും 7942 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8581 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്നലെ 138 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ 145 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്നും അയച്ച 392 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. ഫലം വൈകുന്നത് രോഗബാധിതരെ കണ്ടെത്തുന്നതിലും കാലതാമസം സൃഷ്ടിക്കുന്നതായി സൂചന ഉണ്ട്.
4240 പേര്‍ നിരീക്ഷണത്തില്‍ :
ജില്ലയില്‍ ആകെ 4240 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ നിരീക്ഷണത്തില്‍ ഉള്ള 76 കോണ്‍ടാക്ടുകളും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3311 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 853 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 72 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇലെ എത്തിയ 157 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
116 കോവിഡ് കെയര്‍ സെന്ററുകള്‍ :
ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 116 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1170 പേരെ താമസിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button