IndiaLatest

വിജയ് മല്യ ഉടനെത്തും; താമസിപ്പിക്കുക ആർതർ റോഡ് ജയിലിൽ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി: വായ്പ തട്ടിപ്പ് കേസിലുൾപ്പെട്ട് രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും. ബ്രിട്ടനില്‍ നിന്ന് മല്യയെ 12 മണിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആർതർ റോഡ് ജയിലിലാകും മല്യയെ പാർപ്പിക്കുക.

ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹര്‍ജി കഴിഞ്ഞ മെയ് 14ന് ബ്രിട്ടൻ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലാണ് പാർപ്പിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. അന്ന് മുംബൈ ആർതർ റോഡ് ജയിലിന്റെ വിഡിയോയാണ് കോടതിയിൽ സി.ബി.ഐ കാണിച്ചത്. ജയിലിലിലെ അതീവ സുരക്ഷയുള്ള രണ്ട് നില കെട്ടിടത്തിലാകും മല്യയെ പാർപ്പിക്കുക.

സി.ബി.ഐ, എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ബ്രിട്ടനിൽ നിന്ന് മല്യയെ മുംബൈ വിമാനത്താവളത്തിലെത്തിക്കുക. അവിടെ വെച്ച് മെഡിക്കല്‍ സംഘം അരോഗ്യ പരിശോധന നടത്തും. ശേഷം കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐയും ഇഡിയും ആവശ്യപ്പെട്ടേക്കും. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്.

Related Articles

Back to top button