IndiaLatest

യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലിനെ ജാതീയമായ അധിക്ഷേപിച്ച സംഭവത്തില്‍ മുന്‍താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്. കഴിഞ്ഞ ദിവസമാണ് രോഹിത് ശര്‍മയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടയില്‍ ചാഹലിനെ അധിക്ഷേപിക്കുന്ന തരത്തിലൊരു പരാമര്‍ശം യുവരാജ് നടത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദലിത് അവകാശ പ്രവര്‍ത്തകരടക്കം പരസ്യമായി യുവരാജിനെതിരെ രംഗത്ത് വന്നിരുന്നു. ഹരിയാനയിലെ ഹിസാറിലുള്ള ഹന്‍സി പൊലീസ് സ്റ്റേഷനിലാണ് യുവരാജിനെതിരെ അഭിഭാഷകന്‍ കൂടിയായ രജത് കല്‍സാന്‍ പരാതി നല്‍കിയത്.

Related Articles

Back to top button