IndiaLatest

ഡല്‍ഹി ആര്‍.എസ്‌.എസ്. ഓഫിസില്‍ 4 പേര്‍ക്ക് കൊറോണ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ആര്‍എസ്‌എസ്സിന്റെ ഡല്‍ഹി ആസ്ഥാനത്ത് ഏതാനും പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംഘപരിവാര്‍ നേതാക്കളായ ഡോ. സുനില്‍ അംബേദ്കര്‍, ഡോ. യോഗേന്ദ്ര എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ 2 പാചകക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഡോ. അംബദേകറെ സഫ്ദര്‍ജുങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അണുവിമുക്തമാക്കിയതായി ആജ് തക് റിപ്പോര്‍ട്ട്  ചെയ്തു.

സ്ഥാപനവുമായി ബന്ധപ്പെട്ട ഏതാനും ജീവനക്കാരോട് പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിസരപ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തികള്‍ തുടരുന്നു.

ഡല്‍ഹി നിസാമുദീന്‍ തബ് ലീഗ് ജമാഅത്തില്‍ കുടുങ്ങിയവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ അതിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ ആഞ്ഞടിക്കുകയും മുസ്‌ലിംഗളാണ് രോഗബാധയ്ക്ക് കാരണമെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പരസ്യമായി പറയുന്നത് നിര്‍ത്തിവച്ചെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാരും ഇതേ നിലപാട് ആവര്‍ത്തിച്ചു. അതിനു ശേഷമാണ് കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ്.ന്റെ ആസ്ഥാനത്തു തന്നെ കൊറോണ സ്ഥിരീകരിക്കുന്നത്.

Related Articles

Back to top button