KeralaLatest

പരിസ്ഥിതി ദിനാചരണം: ജില്ലാതല ഉൽഘാടനം നാളെ കാപ്പാട്

“Manju”

അഖിൽ ജെ എൽ

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള വനം വകുപ്പ് സാമൂഹ്യവനവൽകരണ വിഭാഗം കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉൽഘാടനം നാളെ രാവിലെ 9.30 ന് കാപ്പാട് ബീച്ച് പരിസരത്ത് നടക്കും. കൊയിലാണ്ടി എം.എൽ.എ. കെ ദാസൻ ഉൽഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, വനം വകുപ്പ് മേധാവി പി കെ കേശവൻ, വിജിലൻസ് കൺസർവേറ്റർ ആടലരസൻ , സബ് കലക്ടർ പ്രിയങ്ക, സാമൂഹ്യ വനവല്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ എം ജോഷിൽ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബീന, റേഞ്ച് ഫോറസ്റ്റ് ഓഫീസർ മാരായ എൻ കെ പവിത്രൻ, പി സതീശൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

തിരുവങ്ങൂർ ജംങ്ഷൻ മുതൽ കാപ്പാട് ബീച്ച് വരെയുള്ള റോഡരികിൽ മരം വെച്ചു പിടിപ്പിക്കുന്ന പരിപാടിക്കും ഇന്ന് തുടക്കമാവും. ഇതിന്റെ ഉൽഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് നിർവ്വഹിക്കും.

മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ സാമൂഹ്യ വനവൽക്കരണ വിഭാഗം ഉൽപ്പാദിപ്പിച്ച 3.33 ലക്ഷം തൈകളിൽ 2.7 ലക്ഷം തൈകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇതിനോടകം തന്നെ തൊഴിലുറപ്പ് പദ്ധതി പ്രകാരം വെച്ചു പിടിപ്പിക്കാനും വിതരണത്തിനുമായി പഞ്ചായത്തുകളിൽ എത്തിച്ചിട്ടുണ്ട്. മിച്ചമുള്ള തൈകൾ വനം വകുപ്പ് സന്നദ്ധ സംഘടനകളുമായി ചേർന്ന് നട്ടുപിടിപ്പിക്കാനായി ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

Related Articles

Back to top button