IndiaLatest

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി?

“Manju”

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. മലയാളിയായ നടിയുടെ അരങ്ങേറ്റം മലയാള ചിത്രത്തില്‍ തന്നെ ആയിരുന്നെങ്കിലും തമിഴ് ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പ്രാവശ്യം ഗോസിപ് കോളങ്ങളിലും നയന്‍താര നിറഞ്ഞു നിന്നു. നടന്‍ ചിമ്പുവായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. ശേഷം പ്രഭുദേവയുമായുള്ള ബന്ധം വിവാഹത്തിനരികില്‍ വരെ എത്തിയെങ്കിലും അതും അവസാനിച്ചു. തുടര്‍ന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി നയന്‍താര അടുക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ഇരുവരും ലോക്ക്ഡൗണ്‍ കാലത്ത് വിവാഹിതര്‍ ആയെന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം എന്നാണ് വിവരം.എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. അതേസമയം ഇരുവര്‍ക്കും സോഷ്യല്‍ മീഡിയകളില്‍ വിവാഹ ആശംസകള്‍ നിറയുകയാണ്.
സോഷ്യല്‍ മീഡിയകളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ഇരുവരും ലോക്ക്ഡൗണ്‍ കാലത്ത് വിവാഹിതര്‍ ആയെന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം എന്നാണ് വിവരം. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. അതേസമയം ഇരുവര്‍ക്കും സോഷ്യല്‍ മീഡിയകളില്‍ വിവാഹ ആശംസകള്‍ നിറയുകയാണ്.

ഇരുവരുടെയും വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്താനാണ് തങ്ങള്‍ക്ക് താത്പര്യമെന്ന് ഇരുവരും പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ വിനോദ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വാര്‍ത്ത ട്രെന്‍ഡിംഗ് ആണ്.
നാനും റൗഡി താന്‍ എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെയാണ് വിഘ്‌നേഷും നയന്‍താരയും അടുക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തിയത് നയന്‍താരയായിരുന്നു. ചിത്രത്തിന് ശേഷം ഇരുവരും കൂടുതല്‍ അടുക്കുകയായിരുന്നു. മാത്രമല്ല ആഘോഷങ്ങള്‍ എല്ലാം ഇരുവരും ഒന്നിച്ചായിരുന്നു.

Related Articles

Back to top button