KeralaLatest

മഹാരാഷ്ട്ര: ഇന്നലെ മരണം 139; ആകെ മരണം 2,849

“Manju”

 

മുംബൈ, ബെംഗളൂരു, ചെന്നൈ • മഹാരാഷ്ട്രയിൽ കോവിഡ് ഏറ്റവും കൂടുതൽ ജീവൻ കവർന്ന ദിനമായിരുന്നു ഇന്നലെ; 139 മരണം. ആകെ മരണം 2,849 ആയി. ഇതിൽ 1,519 എണ്ണവും മുംബൈയിലാണ്. 2,436 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 80,229. ഇതിൽ 46,080 പേർ മുംബൈയിൽ.

ആകെ രോഗികളിൽ 35,156 പേർ ആശുപത്രി വിട്ടതിന്റെ ആത്മധൈര്യത്തിലാണ് ആരോഗ്യപ്രവർത്തകർ. വൻതോതിൽ കോവിഡ് ബാധിക്കുമെന്നു ഭയന്നിരുന്ന ധാരാവി ചേരിയും രോഗവ്യാപനം കുറയുന്നതിന്റെ ആശ്വാസത്തിൽ. ഇവിടുത്തെ പൊലീസ് സ്റ്റേഷനിൽ രോഗബാധിതരായ 33ൽ 32 പേരും കോവിഡ് മുക്തരായി. 31 പൊലീസുകാരാണു സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചത്. രോഗബാധിതർ 2561.
ബോളിവുഡ് നിർമാതാവ് അനിൽ സൂരി (77) കോവിഡിനെത്തുടർന്നു മരിച്ചു. അതിനിടെ, സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഓഫിസിൽ എത്തിയില്ലെങ്കിൽ ശമ്പളം പിടിക്കുമെന്നു മഹാരാഷ്ട്ര സർക്കാർ മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിൽ ഇന്നലെ 1,438 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിത‌ർ 28,694. ഇതിൽ 19,826 പേരും ചെന്നൈയിലാണ്. ഇന്നലെ 12 മരണം. ആകെ മരണം 132. സുഖപ്പെട്ടവർ: 15,762. ചികിൽസയിലുള്ള ഡിഎംകെ എംഎൽഎ ജെ.അൻപഴകന്റെ നിലയിൽ പുരോഗതി. ചെന്നൈയിൽ കോവിഡ് പ്രവർത്തനങ്ങൾക്ക് അഞ്ചംഗ മന്ത്രിതല സമിതി. സർക്കാർ ആശുപത്രികളിൽ 1000 ഡോക്ടർമാരെ കൂടി നിയമിച്ചു. ലോക്ഡൗൺ ലംഘനത്തിനു പിഴയായി ലഭിച്ചത് 10 കോടി രൂപയാണെന്നും തമിഴ്നാട് അറിയിച്ചു.

Related Articles

Back to top button