KeralaLatest

ആസ്വാദക ഹൃദയം തൊട്ട് ഗായിക ജ്യോത്സനയുടെ കവർ സോങ്

“Manju”

 

ലോക്ഡൗണിനെ പാട്ടിലാക്കി ജ്യോത്സ്ന ഒരുക്കിയ കവർ ഗാനം വൈറലാകുന്നു. ‘വാരണം ആയിര’ത്തിലെ ‘അനൽ മേലേ പനിതുളളി’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ഗായികയുടെ കവർ പതിപ്പ്. റാൾഫിൻ സ്റ്റീഫൻ ആണ് ജ്യോത്സ്നയുടെ പാട്ടിനു പിയാനോയിൽ ഈണമൊരുക്കിയത്. ‘ക്വാറന്റീൻ സെഷൻ വിത്ത് റാൾഫിൻ സ്റ്റീഫൻ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക പാട്ട് റിലീസ് ചെയ്തത്.

ഇതിനോടകം ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. ആവർത്തിച്ചു കേൾക്കാൻ തോന്നുന്നു, എന്തൊരു ഫീലാണ് എന്നിങ്ങനെയാണ് പ്രേക്ഷകപ്രതികരണം. ജ്യോത്സ്നയുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണിത്. വിപിൻ വേണുഗോപാൽ ആണ് കവർ പതിപ്പിന്റെ ദൃശ്യങ്ങൾ എഡിറ്റു ചെയ്തത്.

ഗൗതം മേനോന്റെ സംവിധാനത്തിൽ 2008–ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘വാരണം ആയിരം’. ഹാരിസ് ജയരാജ് ആണ് പാട്ടിനു സംഗീതം നൽകിയത്. സുധ രഘുനാഥൻ ആലപിച്ച പാട്ടിന് ആരാധകർ ഏറെയാണ്. താമരയുടേതാണു വരികൾ.

Related Articles

Back to top button