KeralaLatest

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുക- ഡി.എം.ഒ

“Manju”

അഖിൽ ജെ എൽ

മഴക്കാല ആരംഭത്തോട്കൂടി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി അറിയിച്ചു. മഴക്കാലത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും മറ്റു വൈറല്‍ പനികളും പിടിപെടാന്‍ സാധ്യതകൂടുതലാണ്. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ആഹാരശുചിത്വവും വിട്ടുവീഴ്ചയില്ലാതെ പാലിക്കണം.

വ്യക്തിശുചിത്വം:

കൈകള്‍സോപ്പ് ഉപയോഗിച്ച് ഇടക്കിടയ്ക്ക് കഴുകണം, കൈകാല്‍ നഖങ്ങള്‍ വെട്ടിവൃത്തിയായി സൂക്ഷിക്കണം, മലമൂത്രവിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുക്കണം.

പരിസരശുചിത്വം:

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തുറസ്സായസ്ഥലങ്ങ ളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുക, ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയാതിരിക്കുക, ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലും ക്യാമ്പുകളിലും മതിയായ ശുചിത്വം ഉറപ്പുവരുത്തുക.

ആഹാരശുചിത്വം:

തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, ആഹാരപദാര്‍ത്ഥങ്ങള്‍ പ്രാണി കടക്കാത്ത വിധം മൂടിവെക്കുക, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക

മഞ്ഞപിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കെതിരെ താഴെ പറയുന്ന മുന്‍കരുതല്‍ സ്വീകരിക്കണം.

* തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുള്ള വെള്ളം കരുതുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക, മലമൂത്രവിസര്‍ജ്ജനത്തിനുശേഷം കൈകള്‍സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, തുറസ്സായസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, വിവാഹം, സല്‍ക്കാരം തുടങ്ങിയ ചടങ്ങുകളിലും മറ്റും കുടിക്കുവാന്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക, ക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങള്‍ ഇല്ലെന്ന് വരുത്തുക, രോഗം ബാധിച്ചവരും ഭേദമായവരും ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യംചെയ്യാതിരിക്കുക, കുടിവെള്ളസ്രോതസ്സുകള്‍ ശുദ്ധീകരിക്കുക

എലിപ്പനി മുന്‍കരുതലുകള്‍:

ശുചീകരണപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മലിനജലവുമായി ബന്ധപ്പെട്ട് ജോലി എടുക്കുമ്പോള്‍ കൈയുറ, കാലുറകള്‍ എന്നിവ ഉപയോഗിക്കണം, ശരീരത്തില്‍മുറിവുകള്‍ ഉണ്ടെങ്കില്‍ മലിനീകരിക്കപ്പെട്ട വെള്ളമോ, മണ്ണുമായോ സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണം., ഇത്തരം പ്രവൃത്തികളില്‍ ഇറങ്ങുന്നതിന് തലേദിവസം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം 200 മി. ഡോക്‌സിസൈക്ലിന്‍ ഗുളിക ആറാഴ്ചവരെ കഴിക്കേണ്ടതാണ്. എല്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ഗുളിക സൗജന്യമായി ലഭിക്കും, ആഹാര സാധനങ്ങളും കുടിവെള്ളവും എലിമൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവെക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ വിധം സംസ്‌ക്കരിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മറ്റും എലിശല്യം ഇല്ലെന്ന് ഉറപ്പുവരുത്തുക

ഡെങ്കിപ്പനി മുന്‍കരുതലുകള്‍:

പാഴ്‌വസ്തുക്കള്‍ ആയ ചിരട്ടകള്‍, മുട്ടതോടുകള്‍, ടയറുകള്‍, കളിക്കോപ്പുകള്‍ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, ഈഡിസ് കൊതുകിന്റെ ലാര്‍വകളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക, ആഴ്ചയിലൊരിക്കല്‍ െ്രെഡഡേ ആചരിക്കുക, വ്യക്തിഗത സുരക്ഷമാര്‍ഗ്ഗങ്ങള്‍ ആയ കൊതുകുവല, ലേപനം എന്നിവ ഉപയോഗിക്കുക.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും, ക്ലീനിംഗ് ക്യാമ്പയിനുകളിലും വിവിധ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ആരോഗ്യ വളണ്ടിയര്‍മാര്‍ തുടങ്ങിയ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി സാമൂഹിക അകലം പാലിച്ച് പരിപാടികള്‍ നടപ്പിലാക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു,.

Related Articles

Back to top button